Jump to content

"ഉപയോക്താവ്:Logosx127/എഴുത്തുകളരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 609: വരി 609:


==പതിനേഴാം നൂറ്റാണ്ട്==
==പതിനേഴാം നൂറ്റാണ്ട്==
[[File:1672ലെ മലബാർ ഭൂപടം.jpg|thumb|300px|1672ൽ ജ്യൂസെപ്പെ സെബസ്ത്യാനി തയ്യാറാക്കിയ മലബാർ ഭൂപടം. ഇതിൽ പള്ളികളും മറ്റു പ്രധാന സ്ഥലങ്ങളും പ്രത്യേകം അടയാളങ്ങളോടെ രേഖപ്പെടുത്തിയിരിക്കുന്നു.]]

{| class="wikitable sortable" style="text-align:left"
{| class="wikitable sortable" style="text-align:left"
|+പള്ളികളുടെ പട്ടിക അക്ഷരമാല ക്രമത്തിൽ
|+പള്ളികളുടെ പട്ടിക അക്ഷരമാല ക്രമത്തിൽ

15:32, 14 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ പുരാതനമായ ആരാധനാകേന്ദ്രങ്ങളിൽ ക്രൈസ്തവ ആരാധനാകേന്ദ്രങ്ങളായ പള്ളികളും ഉൾപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും പുരാതന ക്രൈസ്തവ വിഭാഗമായ സുറിയാനി ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ടതാണ് ഇവയിൽ ഭൂരിഭാഗവും. ഇതിനുപുറമെ 16ാം നൂറ്റാണ്ട് മുതൽ ലത്തീൻ കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങളും തങ്ങളുടെ മതപ്രചാരക പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ വിവിധ പള്ളികൾക്ക് സ്ഥാപനം കുറിച്ചിട്ടുണ്ട്.

ക്രി. വ. 1ാം നൂറ്റാണ്ടിൽ കേരളത്തിലെത്തി എന്ന് വിശ്വസിക്കപ്പെടുന്ന തോമാശ്ലീഹായുടെ പൈതൃകം അവകാശപ്പെടുന്നവരാണ് മാർത്തോമ നസ്രാണികൾ എന്നറിയപ്പെടുന്ന സുറിയാനി ക്രിസ്ത്യാനികൾ. തോമാശ്ലീഹായാൽ സ്ഥാപിതമായി എന്ന് അവർ വിശ്വസിക്കുന്ന ഏഴര പള്ളികളാണ് ഇന്ത്യയിലെ ഏറ്റവും പഴയ ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങൾ എന്ന് അവർ കരുതിപ്പോരുന്നു. പേർഷ്യൻ ക്രൈസ്തവ സഭയായ കിഴക്കിന്റെ സഭയുമായി ബന്ധപ്പെട്ടിരുന്ന ഇവർ 16, 17 നൂറ്റാണ്ടുകളിലെ പോർച്ചുഗീസ് ഇടപെടലിനു ശേഷം വിവിധ വിഭാഗങ്ങളായി പിളരുകയും ഇന്ന് വ്യത്യസ്ത സഭാ സമൂഹങ്ങളുടെ ഭാഗമായി നിലകൊള്ളുകയും ചെയ്യുന്നു. 16ാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ പോർച്ചുഗീസുകാരും തോട്ടടുത്ത നൂറ്റാണ്ടിലെത്തിയ കർമ്മലീത്ത സന്യാസനേതാക്കളും ആണ് ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്ക് അടിത്തറ പാകിയത്. 17ാം നൂറ്റാണ്ടിനുശേഷം ഡച്ച്, ബ്രിട്ടീഷ് പ്രൊട്ടസ്റ്റന്റ് മതപ്രചാരകരും ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ചു.

ചരിത്രം

ആദ്യകാലം

യേശുക്രിസ്തുവിന്റെ 12 ശ്ലീഹന്മാരിൽ ഒരാളായ തോമാശ്ലീഹായാണ് ഇന്ത്യയിൽ ആദ്യമായി ക്രിസ്തുമതം എത്തിച്ചത് എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. ഇദ്ദേഹം സ്ഥാപിച്ചത് എന്ന് പറയപ്പെടുന്ന കൊടുങ്ങല്ലൂർ, പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം, നിരണം, നിലയ്ക്കൽ, കൊല്ലം എന്നീ ഏഴ് പള്ളികളും ഇവയോടൊപ്പം ചേർത്ത് എണ്ണപ്പെടുന്ന മൈലാപ്പൂർ, തിരുവിതാംകോട് മുതലായ പള്ളികളും അവയുടെ പിന്തുടർച്ച അവകാശപ്പെടുന്ന മറ്റു പള്ളികളുമാണ് നസ്രാണി പള്ളികളിൽ ഏറ്റവും പഴയവയായി കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും ഏഴരപള്ളികൾ എന്ന പേരിലുള്ള പള്ളികളുടെ പട്ടികകൾ രേഖപ്പെടുത്തപ്പെടുന്നത് 17ാം നൂറ്റാണ്ട് മുതൽ മാത്രമാണ്. തർസാപ്പള്ളി ശാസനത്തിൽ പരാമർശിക്കപ്പെടുന്ന കൊല്ലത്തെ തർസാ പള്ളിയാണ് ഇന്ത്യയിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട ക്രൈസ്തവ ആരാധനാകേന്ദ്രം. മൈലാപ്പൂരിൽ തോമാശ്ലീഹായുടെ കബറിടം എന്ന പേരിൽ അറിയപ്പെട്ടുവന്ന പള്ളിയെ പറ്റി 12ാം നൂറ്റാണ്ട് മുതൽ വിവരണങ്ങൾ ലഭ്യമാണ്. അക്കാലത്ത് ഇന്ത്യ സന്ദർശിച്ച മാർക്കോപോളോ എന്ന വെനീഷ്യൻ സഞ്ചാരിയാണ് മൈലാപ്പൂരിനോട് താരതമ്യപ്പെടുത്താവുന്ന ഭൂമിശാസ്ത്ര വിവരണങ്ങൾ ഉൾപ്പെടുത്തി ഈ കബറിടത്തെ പറ്റിയുള്ള വിവരണം നൽകുന്നത്. എന്നിരുന്നാലും 14ാം നൂറ്റാണ്ടിലെ അറബ് ചരിത്രകാരനായ അമ്റ് ആണ് മൈലാപ്പൂർ എന്ന സ്ഥലപ്പേര് ഇതുമായി ബന്ധപ്പെട്ട് ആദ്യമായി ഉപയോഗിക്കുന്നത്.

പോർച്ചുഗീസ് ആഗമനം

16ാം നൂറ്റാണ്ട് മുതലാണ് മലബാറിലെയും അതിന് പുറത്തുമുള്ള ക്രൈസ്തവ ആവാസ കേന്ദ്രങ്ങളെക്കുറിച്ചും പള്ളികളെക്കുറിച്ചും കൂടുതൽ വിശദമായ വിവരണങ്ങൾ ലഭ്യമായി തുടങ്ങുന്നത്. 1502ൽ മലബാറിലെ നസ്രാണികൾക്ക് വേണ്ടി പേർഷ്യൻ കാതോലിക്കോസ് ഏലിയാ 5ാമൻ അയച്ച മെത്രാപ്പോലീത്താമാർ 1505ൽ എഴുതിയ കത്തിൽ കൊടുങ്ങല്ലൂർ, കൊല്ലം, പാലയൂർ എന്നീ മൂന്ന് സ്ഥലങ്ങളാണ് നസ്രാണികളുടെ ഏറ്റവും പ്രമുഖമായ ആവാസ കേന്ദ്രങ്ങൾ എന്ന രേഖപ്പെടുത്തിയിരിക്കുന്നു. 1498ൽ പോർച്ചുഗീസുകാരുടെ ഇന്ത്യാ പര്യവേഷണത്തെ തുടർന്ന് മലബാറിൽ എത്തിച്ചേർന്ന റോമൻ കത്തോലിക്കാ മതപ്രചാരകരും തുടർന്ന് കടന്നുവന്ന വിവിധ വിഭാഗങ്ങളിൽപ്പെട്ട മറ്റ് യൂറോപ്യൻ ക്രൈസ്തവ മതപ്രചാരകരും ഇന്ത്യയിൽ വിവിധയിടങ്ങളിൽ തങ്ങളുടെ പള്ളികൾ സ്ഥാപിക്കാൻ തുടങ്ങി. ഗോവ, കൊച്ചി, മൈലാപ്പൂർ എന്നിവയായിരുന്നു പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ കേന്ദ്രങ്ങൾ. ഇവിടങ്ങൾ കേന്ദ്രീകരിച്ച് രൂപതകൾക്കും അവർ തുടക്കം കുറിച്ചു.

കൽദായ സഭയും അങ്കമാലി അതിരൂപതയും

പേർഷ്യൻസഭയുമായി ബന്ധപ്പെട്ടിരുന്ന മാർത്തോമാ നസ്രാണികളെ കത്തോലിക്കാസഭയിൽ ചേർക്കുന്നതിനും പോർച്ചുഗീസുകാർ പ്രത്യേക ശ്രദ്ധ ചെലുത്തി. ഇതിനിടെ 1552ൽ പേർഷ്യൻ സഭയിൽ ഒരു പിളർപ്പ് ഉണ്ടാവുകയും ഒരു വിഭാഗം മാർപാപ്പയ്ക്ക് വിധേയപ്പെട്ട കൽദായ കത്തോലിക്കാ സഭ ഇതിൽ ഒരു പൗരസ്ത്യ കത്തോലിക്കാ സഭ രൂപീകരിക്കുകയും ചെയ്തു. പരമ്പരാഗത നിലപാട് തുടർന്ന് ഔദ്യോഗിക വിഭാഗവും കൽദായ കത്തോലിക്കാ വിഭാഗവും കേരളത്തിലേക്ക് തങ്ങളുടെ മെത്രാപ്പോലീത്താമാരെ നിയമിച്ച് അയക്കുകയും കേരളത്തിലെ നസ്രാണികളുടെ മേലുള്ള നിയന്ത്രണം നിലനിർത്താൻ ശ്രമിക്കുകയും ചെയ്തു. മാർപാപ്പയും പോർച്ചുഗീസ് രാജാവും തമ്മിൽ ഒപ്പിട്ട പദ്രുവാദോ കരാർ പ്രകാരം തങ്ങളുടെ പ്രേക്ഷിത മേഖലകളിലെ സഭാഭരണത്തിന്റെ കുത്തക അവകാശപ്പെട്ടിരുന്ന പോർച്ചുഗീസ് മതനേതാക്കൾ പേർഷ്യൻ സഭയുടെ കേരളത്തിലെ സ്വാധീനം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. പേർഷ്യൻ സഭയുടെ ഇരുവിഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് അയക്കപ്പെട്ടിരുന്ന മെത്രാന്മാരെ അവർ തടയുകയും തടവിലാക്കുകയും തിരിച്ചയക്കുകയും മറ്റും ചെയ്തു വന്നു. ഈ പശ്ചാത്തലത്തിൽ മാർപാപ്പയുടെ പ്രത്യേക അംഗീകാരത്തോടെ 1565ൽ അങ്കമാലി ആസ്ഥാനമായി ഒരു അതിരൂപത കൽദായ കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസ് അബ്ദീശോ 4ാമൻ സ്ഥാപിച്ചു. പരമ്പരാഗത വിഭാഗത്തിലെ മെത്രാപ്പോലീത്തയായിരുന്ന അബ്രാഹം കൽദായ കത്തോലിക്കാസഭയിൽ ചേരുകയും അദ്ദേഹം അങ്കമാലി മെത്രാപ്പോലീത്തയായി 1597ൽ തന്റെ മരണം വരെ ഭരണം നടത്തുകയും ചെയ്തു.

ഉദയംപേരൂർ സൂനഹദോസും പദ്രുവാദോ ഭരണവും

അബ്രാഹം മെത്രാപ്പോലീത്തയുടെ മരണത്തെ തുടർന്ന് അങ്കമാലി അതിരൂപത നിർത്തലാക്കാനും നസ്രാണികളെ പോർച്ചുഗീസ് സഭാ സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവരാനും ഗോവ മെത്രാപ്പോലീത്ത അലക്സിസ് മെനസിസ് നിശ്ചയിച്ചു. 1599ൽ ഉദയംപേരൂരിലെ പള്ളിയിൽ വച്ച് ഈ ലക്ഷ്യത്തോടെ ഒരു സൂനഹദോസ് വിളിച്ചുചേർക്കപ്പെട്ടു. ഉദയംപേരൂർ സൂനഹദോസിനെ തുടർന്ന് അങ്കമാലി അതിരൂപത നിർത്തലാക്കപ്പെടുകയും തലസ്ഥാനത്ത് ഗോവ അതിരൂപതയുടെ സാമന്തരൂപതയായി അങ്കമാലി രൂപത നിലവിൽ വരികയും ചെയ്തു. ഈശോ സഭാ വൈദികനും തൻ്റെ സഹായിയുമായിരുന്ന ഫ്രാൻസിസ്കോ റോസിനെ രൂപതയുടെ ആദ്യ ബിഷപ്പായി മെനസിസ് നിയോഗിച്ചു. 1603ൽ അങ്കമാലി രൂപത പദ്രുവാദോയ്ക്ക് കീഴിൽ അതിരൂപതയായി ഉയർത്തപ്പെട്ടു. ഇത് പിൽക്കാലത്ത് കൊടുങ്ങല്ലൂർ അങ്കമാലി അതിരൂപത എന്നറിയപ്പെട്ടു. അതിരൂപതയുടെ ആസ്ഥാനം അങ്കമാലിയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് മാറ്റിയതിനാൽ ആണ് ഈ പെരുമാറ്റം ഉണ്ടായത്.

കലഹവും പിളർപ്പും

കൊടുങ്ങല്ലൂർ അങ്കമാലി പദ്രുവാദോ അതിരൂപത ഭരിച്ച മെത്രാപ്പോലീത്തമാരും നസ്രാണികളുടെ തദ്ദേശീയ നേതാക്കളായ അർക്കദിയാക്കോന്മാരും തമ്മിൽ അധികാര തർക്കം തുടർക്കഥയായി. പോർച്ചുഗീസുകാർ പുലർത്തിയിരുന്ന അതധീശത്വ മനോഭാവവും നസ്രാണികളുടെ സുറിയാനി പാരമ്പര്യത്തോടുള്ള അവജ്ഞയും കലഹം രൂക്ഷമാകുന്നതിന് കാരണമായി. 1653ൽ ഫ്രാൻസിസ്കോ ഗാർസിയ കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയും പറമ്പിൽ തോമാ അർക്കദിയാക്കോനും ആയിരിക്കെ ഈ കലഹം വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയും കൂനൻകുരിശ് സത്യത്തിൽ ചെന്ന് കലാശിക്കുകയും ചെയ്തു. കൂനൻ കുരിശ് സത്യം വഴി പോർച്ചുഗീസ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രരായ പറമ്പിൽ തോമായെ തങ്ങളുടെ മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചു. എന്നാൽ ഇത് കത്തോലിക്കാ സഭ നേതൃത്വമോ മാർപാപ്പയോ അംഗീകരിച്ചില്ല. അവർ തങ്ങളുടെ പ്രതിനിധിയായി ജോസഫ് സെബസ്ത്യാനി എന്ന വൈദികനേയും ഒരു സംഘം കർമ്മലീത്താ സന്യാസികളെയും മലബാറിലേക്ക് അയച്ചു. പറമ്പിൽ തോമായെ തള്ളിപ്പറഞ്ഞ് ഇവരുമായി ഐക്യപ്പെടാൻ തയ്യാറായവർക്ക് മെത്രാനായി പറമ്പിൽ ചാണ്ടിയെ അവരോധിച്ചു. അതേസമയം പറമ്പിൽ തോമാ തന്റെ സ്ഥാനം സ്ഥിരീകരിച്ചു കിട്ടുന്നതിന് മറ്റ് പൗരസ്ത്യ സഭകളുമായി ആശയവിനിമയം ആരംഭിച്ചു. ഇതേത്തുടർന്ന് 1665ൽ പടിഞ്ഞാറൻ സുറിയാനി പാരമ്പര്യത്തിൽപെട്ട സുറിയാനി ഓർത്തഡോക്സ് സഭ യാക്കോബായ സഭയിൽനിന്ന് ഗ്രിഗോറിയോസ് അബ്ദൽ ജലീൽ എന്ന മെത്രാപ്പോലീത്ത മലബാറിൽ എത്തി. പറമ്പിൽ തോമ ഇദ്ദേഹവുമായി ബന്ധം സ്ഥാപിച്ചു. അദ്ദേഹത്തിൻറെ പിൻഗാമികളും സുറിയാനി ഓർത്തഡോക്സ് സഭയുമായുള്ള ബന്ധം നിലനിർത്തി. അങ്ങനെ പറമ്പിൽ തോമയുടെ നേതൃത്വത്തിൽ നിലകൊണ്ട വിഭാഗം പുത്തങ്കൂറ്റുകാർ അഥവാ യാക്കോബായ സുറിയാനിക്കാർ എന്നും പറമ്പിൽ ചാണ്ടിയുടെ നേതൃത്വത്തിൽ നിലകൊണ്ട വിഭാഗം പഴയകൂറ്റുകാർ അഥവാ സുറിയാനി കത്തോലിക്കർ എന്നും ക്രമേണ അറിയപ്പെടാൻ തുടങ്ങി.

മാർത്തോമാ നസ്രാണികളിലെ പിൽക്കാല പിളർപ്പുകൾ

ഈ പിളർപ്പിനെ തുടർന്ന് നസ്രാണികളുടെ പള്ളികൾ രണ്ട് വിഭാഗങ്ങളുടെ നിയന്ത്രണത്തിൽ എത്തിച്ചേർന്നു. ആകെ 116 പള്ളികളിൽ 32 എണ്ണം പുത്തങ്കൂർ വിഭാഗത്തിന്റെ നിയന്ത്രണത്തിലും 72 എണ്ണം പഴയകൂർ പക്ഷത്തും ആയി അവശേഷിക്കുന്ന 12 പള്ളികൾ സമ്മിശ്ര നിയന്ത്രണത്തിലും ആയിരുന്നു. പുത്തങ്കൂറ്റുകാർ 18ാം നൂറ്റാണ്ടിന്റെ അവസാന പകുതിമുതൽ തൊഴിയൂർ സഭ, മാർത്തോമാ സഭ, യാക്കോബായ സഭ, ഓർത്തഡോക്‌സ് സഭ, മലങ്കര കത്തോലിക്കാ സഭ എന്നീ വിഭാഗങ്ങളായി പിളർന്നു. പഴയകൂറ്റുകാരുടെ ഇടയിൽ 19ാം നൂറ്റാണ്ടിൽ പിളർപ്പ് ഉണ്ടാവുകയും സിറോ-മലബാർ സഭ, കൽദായ സുറിയാനി സഭ എന്നീ വിഭാഗങ്ങൾ രൂപപ്പെടുകയും ചെയ്തു.

പഴയ പള്ളികളുടെ നിയന്ത്രണം

17ാം നൂറ്റാണ്ടിന് മുൻപ് സ്ഥാപിതമായ പള്ളികളിൽ പുത്തങ്കൂർ നിയന്ത്രണത്തിൽ ഉണ്ടായിരുന്നവ പ്രധാനമായും ഓർത്തഡോക്സ്, യാക്കോബായ എന്നീ സഭാവിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ്. ഏതാനും ചിലപള്ളികൾ മാർത്തോമാ സഭയുടെ നിയന്ത്രണത്തിലുമുണ്ട്. ചെങ്ങന്നൂർ പള്ളി ഓർത്തഡോക്‌സ്, മാർത്തോമാ സഭകളുടെ സമ്മിശ്ര നിയന്ത്രണത്തിൽ ആണ്. പഴയകൂർ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന പള്ളികളിൽ എല്ലാം തന്നെ ഇന്ന് സിറോ-മലബാർ സഭയുടെ നിയന്ത്രണത്തിൽ ആണ്. അതേസമയം പുത്തങ്കൂർ, പഴയകൂർ വിഭാഗങ്ങളുടെ സമ്മിശ്ര നിയന്ത്രണത്തിൽ നിലനിന്നിരുന്ന പള്ളികളിൽ ഒട്ടുമിക്കവയും 18ാം നൂറ്റാണ്ടിന്റെ അവസാന പകുതിമുതൽ 19ാം നൂറ്റാണ്ട് വരെയുള്ള കാലയളവിൽ ഇരുവിഭാഗങ്ങൾക്കുമായി വീതം വയ്ക്കപ്പെട്ടു. ഒരു പള്ളി മാത്രം നിലവിലുള്ള സ്ഥലങ്ങളിൽ ഭൂരിഭാഗത്തിലും നറുക്കെടുപ്പിലൂടെ ആണ് പള്ളിയുടെ ഉടമസ്ഥത നിശ്ചയിക്കപ്പെട്ടത്. എന്നാൽ സമ്മിശ്ര നിയന്ത്രണത്തിൽ ഉണ്ടായിരുന്ന കോട്ടയം വലിയപള്ളി, പിറവം പള്ളി എന്നിവ ബ്രിട്ടീഷ് സൈനിക സഹായത്തോടെ പുത്തങ്കൂർ നിയന്ത്രണത്തിൽ എത്തിയവയാണ്.

നസ്രാണി ആവാസകേന്ദ്രങ്ങളുടെ വിവരണങ്ങളും പട്ടികകളും

14ാം നൂറ്റാണ്ട് വരെയുള്ള വിവരണങ്ങൾ

ഇന്ത്യയിലെ മാർത്തോമാ നസ്രാണികളുടെ ആവാസ കേന്ദ്രങ്ങളിൽ 16ാം നൂറ്റാണ്ടിനു മുൻപ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് കൊല്ലവും മൈലാപ്പൂരും ആണ്. 9ാം തർസ്സാപള്ളി ശാസനത്തിനുശേഷം 12ാം നൂറ്റാണ്ടിൽ മാർക്കോ പോളോയുടെയും 14ാം നൂറ്റാണ്ടിൽ ജൊർദ്ദാനൂസ് കാത്തലാനി, ജിയോവാന്നി മാരിഗ്നെല്ലി തുടങ്ങിയ യൂറോപ്യൻ സഞ്ചാരികളും കൊല്ലത്തെ പൗരസ്ത്യ സുറിയാനി ക്രൈസ്തവ സാന്നിധ്യം രേഖപ്പെടുത്തുന്നുണ്ട്. 1301ൽ മലബാറിൽ രാജ്യ തലസ്ഥാനമായ ശെംഗലയിൽ വെച്ച് എഴുതപ്പെട്ട വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളുടെ ഒരു സുറിയാനി വായനാപുസ്കത്തിൽ ശെംഗലയിലെ കുര്യാക്കോസ് സഹദായുടെ നാമത്തിലുള്ള പള്ളിയെ കുറിച്ച് പരാമർശിക്കുന്നു. ശെംഗല കൊടുങ്ങല്ലൂർ തന്നെയോ അല്ലെങ്കിൽ അതിനു സമീപമുള്ള ഒരു പുരാതന നഗരമോ ആണ് എന്നാണ് പൊതുവേ അനുമാനിക്കപ്പെടുന്നത്. കാലാമിനാ, മഹ്ലൂഫാ എന്നീ പേരുകളിലാണ് തോമാശ്ലീഹായുടെ കബറിടം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തീരദേശ പട്ടണം പുരാതന രേഖകളിൽ അറിയപ്പെടുന്നത്. ഈ സ്ഥലം മൈലാപ്പൂർ എന്ന് ആദ്യമായി കൃത്യമായി രേഖപ്പെടുത്തുന്നത് 14ാം നൂറ്റാണ്ടിൽ അറബ് ചരിത്രകാരനായ അമ്റ് ഇബ്നു മത്തായുടെ സ്തംഭങ്ങളുടെ പുസ്തകം എന്ന കൃതിയിലാണ്.

15, 16 നൂറ്റാണ്ടുകൾ

പൗരസ്ത്യ സുറിയാനി മെത്രാന്മാരുടെ കത്ത്

മലബാറിലെ നസ്രാണി ആവാസ കേന്ദ്രങ്ങളെ പറ്റി കുറേക്കൂടി വ്യാപകവും വിശദവുമായ വിവരണങ്ങൾ ലഭിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന ദശകം മുതലാണ്. 1490ൽ നസ്രാണികളുടെ അപേക്ഷയെ പരിഗണിച്ച് പേർഷ്യൻ കാതോലിക്കോസ് ശിമയോൻ നാലാമൻ മാർ യോഹന്നാൻ, മാർ തോമാ എന്നീ രണ്ടുപേരെ ബിഷപ്പുമാരായി ഇന്ത്യയിലേക്ക് അയച്ചു. ഇതിനെ തുടർന്ന് 1502ൽ കാതോലിക്കോസ് ഏലിയ അഞ്ചാമൻ മൂന്നു ബിഷപ്പുമാരെ കൂടി ഇന്ത്യയിലേക്ക് അയച്ചു. മാർ യാഹ്ബാലാഹാ, മാർ യാക്കോവ്, മാർ ദനഹാ എന്നിവരായിരുന്നു അവർ. മലബാറിൽ എത്തി സഭാഭരണം ഏറ്റെടുത്തശേഷം മാർ യാഹ്ബാലാഹാ, മാർ തോമാ, മാർ യാക്കോവ്, മാർ ദനഹാ എന്നിവർ കാതോലിക്കോസിനെ അഭിസംബോധന ചെയ്ത് എഴുതി അയച്ച കത്ത് അക്കാലത്തെ കേരളത്തെക്കുറിച്ചും നസ്രാണികളുടെയും വിവരണം നൽകുന്ന സുപ്രധാന രേഖയാണ്. ഇന്ത്യയിലെ നസ്രാണികൾ 30,000ലധികം കുടുംബങ്ങൾ ഉണ്ട് എന്നും അവർ അധിവസിക്കുന്നത് മലബാർ എന്ന പ്രദേശത്ത് ആണെന്നും കൊല്ലം, കൊടുങ്ങല്ലൂർ, പാലയൂർ എന്നിവയാണ് അവരുടെ ഏറ്റവും പ്രമുഖമായ ആവാസകേന്ദ്രങ്ങൾ എന്നും കത്തിൽ പരാമർശിക്കുന്നു. തോമാശ്ലീഹായുടെ കബറിടം മൈലാപ്പൂരിലാണ് സ്ഥിതി ചെയ്യുന്നത് എന്നും ഈ കത്തിൽ പരാമർശം ഉണ്ട്.

16ാം നൂറ്റാണ്ടിലെ പോർച്ചുഗീസ് വിവരണങ്ങൾ

16ാം നൂറ്റാണ്ടിൽ മലബാറിൽ എത്തി പ്രവർത്തനം ആരംഭിച്ച പോർച്ചുഗീസ് മിഷനറിമാരിൽ പലരും നസ്രാണികളുടെ പ്രധാന കേന്ദ്രങ്ങളെ കുറിച്ചും പള്ളികളെ കുറിച്ചും തങ്ങളുടെ എഴുത്തുകളിൽ വിവരിക്കുന്നുണ്ട്. കൊച്ചിയിലെ ജസ്യൂട്ട് മതപഠന കേന്ദ്രത്തിന്റെ അധിപനായിരുന്ന ഫ്രാൻസിസ്കോ ദിയൊണൈഷ്യോ 1578ൽ ഒരു വിവരണം ഇതിൽ പ്രധാനപ്പെട്ടതാണ്. 80,000തോളം നസ്രാണികൾ മലബാറിൽ ഉണ്ടെന്നും ഇവർക്ക് 50 ഓളം പ്രമുഖ ആവാസ കേന്ദ്രങ്ങൾ ഉണ്ട് എന്നും ദിയൊണൈഷ്യോ രേഖപ്പെടുത്തുന്നു.

16ാം നൂറ്റാണ്ടിനെ ആധാരമാക്കിയുള്ള 17ാം നൂറ്റാണ്ടിലെ രേഖകൾ

16ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ പോർച്ചുഗീസ് മിഷനറിമാർ നസ്രാണികളുടെ ഇടയിൽ നടത്തിയ പ്രവർത്തനങ്ങളെ ആധാരപ്പെടുത്തി 17ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട രേഖകൾ ആണ് നിലവിൽ അക്കാലത്തെ മാർത്തോമാ നസ്രാണി ആവാസ കേന്ദ്രങ്ങളെ കുറിച്ചും പള്ളികളെക്കുറിച്ച് വിശദാംശങ്ങൾ നൽകുന്നത്. 1604ൽ ഫ്രാൻസിസ്കോ റോസ് മലബാറിലെ നസ്രാണികളെക്കുറിച്ച് തയ്യാറാക്കിയ വിവരണം, 1606ൽ പ്രസിദ്ധീകരിക്കപ്പെട്ട അലെക്സിസ് മെനെസിസിന്റെ ജൊർനാദ എന്നിവയും ചില യൂറോപ്യൻ ക്രൈസ്തവ പുരോഹിതരുടെ വിവരണങ്ങളും ആണ് ഈ ഗണത്തിൽ ഉൾപ്പെടുന്നത്.

അലക്സിസ് മെനസിസിന്റെ യാത്രാവിവരണം

മലബാറിലെ ഉത്രാളികളെക്കുറിച്ചും അവരുടെ ആവാസകേന്ദ്രങ്ങളെയും പള്ളികളെയും കുറിച്ചും വിശദമായ വിവരണം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പോർച്ചുഗീസ് രേഖയാണ് അലക്സിസ് മെനസസിന്റെ ജോർനാദ എന്ന പുസ്തകം. മലബാറിലെ പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയുടെ ഗോവ ആസ്ഥനമായ പദ്രുവാദോ സംവിധാനത്തിന്റെ കീഴിലാക്കി മാറ്റാൻ ഇറങ്ങിത്തിരിച്ച ഗോവാ ആർച്ചുബിഷപ്പ് അലക്സിസ് മെനസിസിന്റെ യാത്രാവിവരണമാണ് ഇത്. തന്റെ ഉദ്യമം പൂർത്തീകരിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട നടപടിയായി 1599ൽ ഉദയംപേരൂർ സൂനഹദോസ് എന്ന സഭാസമ്മേളനം സംഘടിപ്പിച്ച മെനസിസ് ആ സമ്മേളനത്തിന് വേണ്ട പിന്തുണ നേടിയെടുക്കാനും സമ്മേളനത്തിന്റെ തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നതിനും വേണ്ടി മലബാറിൽ ഉടനീളം യാത്ര ചെയ്ത് നസ്രാണി പള്ളികളും ആവാസകേന്ദ്രങ്ങളും സന്ദർശിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട വിവരണങ്ങൾ ക്രോഡീകരിച്ച് മെനസിസിന്റെ അനുയായിയും പോർച്ചുഗീസ് അഗസ്തീനിയൻ സന്യാസിയുമായ അന്റോണിയോ ഗുവേയ തയ്യാറാക്കിയ പുസ്തകമാണ് ജൊർനാദ. ഇതിൽ നസ്രാണികളുടെ പ്രമുഖ പള്ളികളുടെയും ആവാസ കേന്ദ്രങ്ങളുടെയും പേരുകളും അവ സ്ഥിതി ചെയ്യുന്ന നാട്ടുരാജ്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

ഫ്രാൻസിസ്കോ റോസിന്റെ കാലഘട്ടം

ഉദയംപേരൂർ സൂനഹദോസിന് ശേഷം സ്ഥാപിതമായ അങ്കമാലി രൂപതയുടെ ആദ്യ ബിഷപ്പായി ചുമതലയേറ്റ പോർച്ചുഗീസ് ജെസ്യൂട്ട് സന്യാസി ആയിരുന്നു ഫ്രാൻസിസ്കോ റോസ്. ഇന്ത്യയിലെ മാർത്തോമാ നസ്രാണി സമൂഹത്തിന്റെ പൂർവ്വകാല ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ച് താൻ അറിഞ്ഞ വിവരങ്ങൾ ക്രോഡീകരിച്ച് റോസ് ഒരു വിശദമായ വിവരണം 1604നോട് അടുത്ത് തയ്യാറാക്കിയിരുന്നു. ഉദയംപേരൂർ സൂനഹദോസിനുശേഷം ഇടപ്പെട്ട നസ്രാണികളുടെ സഭയുടെ മെത്രാപ്പോലീത്തൻ പദവി പുനഃസ്ഥാപിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ റോസ് റോമിലേക്ക് മാർപാപ്പയുടെ അടുക്കലേക്ക് അയച്ച എഴുത്തുകളുടെ ഭാഗമായിരുന്നു ഇതും. 17ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നിലനിന്നിരുന്ന നസ്രാണികളുടെ പള്ളികളെക്കുറിച്ച് തനിക്ക് ലഭിച്ച കേട്ടറിവുകളും അവിടങ്ങളിൽ ചിലയിടത്ത് താൻ നടത്തിയ സന്ദർശനങ്ങളിൽ ലഭിച്ച നേരിട്ടുള്ള അറിവുകളും അവിടങ്ങളിൽ നടന്നു എന്ന് പറയപ്പെട്ട അത്ഭുതങ്ങളുടെ വിവരണങ്ങളും ഇതിൽ അദ്ദേഹം ഉൾപ്പെടുത്തുന്നുണ്ട്. ഈ രേഖ നിലവിൽ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

റോസിന്റെ ഭരണകാലയളവിൽ മലബാറിലെ നസ്രാണികളുടെ ഇടയിൽ പ്രവർത്തിച്ച ജിയാക്കോമോ ഫെനീച്ചിയോ, ജോൺ മരിയാ കാമ്പോറി തുടങ്ങിയ വൈദികരും തങ്ങളുടേതായ ചില വിവരണങ്ങൾ ചില പള്ളികളെക്കുറിച്ച് ഏഴുതിയിട്ടുണ്ട്.

17ാം നൂറ്റാണ്ട്

ജസ്യൂട്ട് വൈദികരുടെ വിവരണങ്ങൾ

1653ലെ കൂനൻ കുരിശ് സത്യം വരെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ സജീവമായി പ്രവർത്തിച്ചിരുന്നവർ ആയിരുന്നു ജെസ്യൂട്ട് പുരോഹിതർ. ഉദയംപേരൂർ സൂനഹദോസ് മുതൽ നസ്രാണികളുടെ സഭാഭരണം കൈയ്യാളിരുന്ന കൊടുങ്ങല്ലൂർ പദ്രുവാദോ അതിരൂപത ജെസ്യൂട്ടുകളുടെ നിയന്ത്രണത്തിൽ ആയിരുന്നു. ഇക്കാലഘട്ടത്തിൽ ഇവർ തയ്യാറാക്കിയ വിവിധ വിവരണങ്ങൾ നിലവിൽ ലഭ്യമാണ്. ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് 1654ൽ ജെസ്യൂട്ടുകൾ തയ്യാറാക്കിയ പള്ളികളുടെ പട്ടിക. കൊടുങ്ങല്ലൂർ അതിരൂപതയുടെ കീഴിലുള്ള പള്ളികൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 'പൂർവ്വ ഇന്ത്യയിലെ സെൻ്റ് തോമസ് അപ്പോസ്തോലൻ്റെ ക്രിസ്ത്യാനികളുടെ പള്ളികൾ നിലകൊള്ളുന്ന സ്ഥലങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകൾ' എന്ന പേരിൽ കൃത്യമായ വർഷം രേഖപ്പെടുത്തിയിട്ടില്ലാത്ത ഇത്തരം ഒരു പട്ടിക റോമിലെ 'വിശ്വാസ പ്രചാരണ' (Propaganda Fide) സംഘത്തിൻറെ ഗ്രന്ഥാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു (APF, SOCG, 233, ff. 279-280). ഇതിന് സമാനമായ ഒരു പട്ടിക റോമിലെ ജസ്യൂട്ട് വൈദികരുടെ ഗ്രന്ഥാലയത്തിലും നിലവിലുണ്ട് (ARSJ, Goa, 68, f. 64-65). 'വിജാതീയരായ രാജാക്കന്മാർക്കും നാടുവാഴികൾക്കും കീഴിലുള്ള സെൻ്റ് തോമസ് അപ്പോസ്തോലൻ്റെ ക്രിസ്ത്യാനികളുടെ പള്ളികൾ നിലകൊള്ളുന്ന സ്ഥലങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകൾ' എന്ന പേര് കൊടുക്കപ്പെട്ടിട്ടുള്ള ഈ പട്ടിക 1654ൽ തയ്യാറാക്കപ്പെട്ടതാണ്.

ജ്യൂസെപ്പെ സെബസ്ത്യാനിയുടെ യാത്രാവിവരണങ്ങൾ

1653ലെ കൂനൻ കുരിശ് സത്യത്തിന് ശേഷം മലബാറിലെ കൽദായ സുറിയാനി പാരമ്പര്യത്തിൽപെട്ട മാർത്തോമാ നസ്രാണി സമൂഹത്തിൽ ഉണ്ടായ ഭിന്നത പരിഹരിച്ച് അവർക്ക് കത്തോലിക്കാ സഭയിൽ തുടരുന്നതിന് പോർച്ചുഗീസ് പദ്രുവാദോയിൽ നിന്ന് വേർപെടുത്തി പുതിയ സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ റോമിൽ നിന്ന് മാർപാപ്പ അയച്ച കർമ്മലീത്താ സന്യാസിയായിരുന്നു ജ്യൂസെപ്പെ സെബസ്ത്യാനി. കൂനൻ കുരിശു സത്യത്തിലൂടെ പോർച്ചുഗീസ് പദ്രുവാദോ സംവിധാനത്തിൽ നിന്ന് സ്വതന്ത്രരാവുകയും തങ്ങളുടെ അർക്കദിയാക്കോനായ പറമ്പിൽ തോമായെ ഈ സംഭവത്തെ തുടർന്ന് മെത്രാപ്പോലീത്തയായി പ്രഖ്യാപിക്കുകയും ചെയ്തതാണ് ഈ പുതിയ തീരുമാനത്തിന് കളമൊരുക്കിയത്.

1657ൽ ഈ ഉദ്ദേശലക്ഷ്യത്തോടെ നിയമിക്കപ്പെട്ടതിനുശേഷം സെബസ്ത്യാനി മലബാറിലേക്ക് നടത്തിയ ആദ്യ യാത്രയുടെയും റോമിലേക്ക് തിരിച്ചുപോയ ശേഷം മലബാറിന്റെ അപ്പസ്തോലിക വികാരിയാത്ത് പുതിയ സംവിധാനത്തിന്റെ ബിഷപ്പ് സ്ഥാനം ഏറ്റെടുത്ത് 1661ൽ മലബാറിലെ നടത്തിയ രണ്ടാമത്തെ യാത്രയുടെയും വിവരണങ്ങൾ രണ്ടു പുസ്തകങ്ങളിലായാണ് എഴുതപ്പെട്ടിട്ടുള്ളത്. ഇവയിൽ സെബസ്ത്യാനി നടത്തിയ പ്രവർത്തനങ്ങളോടൊപ്പം അദ്ദേഹം സന്ദർശിച്ച നസ്രാണികേന്ദ്രങ്ങളെ കുറിച്ചും പള്ളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്. ഇവയ്ക്ക് പുറമേയുള്ള നസ്രാണികളുടെ മറ്റു ആവാസ കേന്ദ്രങ്ങളെയും പള്ളികളെയും കൂടി ഉൾപ്പെടുത്തി ഒരു ഭൂപടവും സെബസ്ത്യാനിയുടെ യാത്രാവിവരണത്തിന്റെ അവസാനം ചേർത്തിട്ടുണ്ട്.

സെബസ്ത്യാനിയുടെ യാത്രാവിവരണങ്ങൾക്ക് പുറമേ അദ്ദേഹത്തിൻറെ കാലഘട്ടത്തിലുള്ള ചില വൈദികരുടെ വിവരണങ്ങളും ലഭ്യമാണ്. മാർപാപ്പയുടെ മലബാറിലേക്കുള്ള പ്രതിനിധി എന്ന നിലയിൽ സെബസ്ത്യാനിയുടെ മുൻഗാമി ആയിരുന്ന ഹയസിന്ത്, സെബസ്ത്യാനിയുടെ സഹായി ആയിരുന്ന കർമ്മലീത്താ വൈദികൻ മാത്യു തുടങ്ങിയവരുടെ വിവരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

പതിനാറാം നൂറ്റാണ്ട്

16ാം നൂറ്റാണ്ടിലെ നസ്രാണി പള്ളികളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നത് വിവിധ സ്രോതസ്സുകളിൽ നിന്നാണ്. അക്കാലത്ത് മലബാറിൽ പ്രവർത്തിച്ചിരുന്ന പോർച്ചുഗീസ് നാവികരും പുരോഹിതരും എഴുതിയ വിവരണങ്ങളും അവയോടൊപ്പം അസ്സീറിയക്കാരും തദ്ദേശീയരുമായ പുരോഹിതർ എഴുതിയ പൗരസ്ത്യ സുറിയാനി കയ്യെഴുത്ത് പ്രതികളും ആണ് ഈ നൂറ്റാണ്ടിൽ ഈ വിഷയത്തിൽ ലഭ്യമായിട്ടുള്ളത്. എന്നാൽ ഇവയൊക്കെയും മുഖ്യമായും ഒറ്റപ്പെട്ട പള്ളികളെ കുറിച്ചുള്ള വിവരണങ്ങളാണ്. ഈ നൂറ്റാണ്ടിലെ പള്ളികളുടെ കൂടുതൽ വിശദമായ വിവരണങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത് 17ാം നൂറ്റാണ്ടിൻറെ ആദ്യ ദശകത്തിലാണ്. 1604ൽ ഫ്രാൻസിസ്കോ റോസ് മലബാറിലെ നസ്രാണികളെക്കുറിച്ച് തയ്യാറാക്കിയ വിവരണവും 1606ൽ പ്രസിദ്ധീകരിക്കപ്പെട്ട അലെക്സിസ് മെനെസിസിന്റെ ജൊർനാദയും ആണ് 16ാം നൂറ്റാണ്ടിൽ നിലനിന്ന പള്ളികളെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകുന്നത്. ചില പോർച്ചുഗീസ് എഴുത്തുകാരുടെ ഒറ്റപ്പെട്ട വിവരണങ്ങളും ഇക്കാലത്ത് ലഭ്യമാണ്. 16ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ പോർച്ചുഗീസ് മിഷനറിമാർ നസ്രാണികളുടെ ഇടയിൽ നടത്തിയ പ്രവർത്തനങ്ങൾ തന്നെയാണ് ഇവയ്ക്കും ആധാരം.

പള്ളികളുടെ പട്ടിക അക്ഷരമാല ക്രമത്തിൽ
പേര് പള്ളി ചിത്രം സ്ഥാനം മദ്ധ്യസ്ഥൻ ചരിത്രം സഭാബന്ധം വിവരണങ്ങൾ
അകപ്പറമ്പ് അകപ്പറമ്പ്, അങ്കമാലി, എറണാകുളം സാപോർ, അപ്രോത്ത്;
ഗെർവാസീസ്, പ്രോത്താസീസ്
  • സാപോർ, അപ്രോത്ത് എന്നീ പേർഷ്യൻ ക്രൈസ്തവ ആചാര്യന്മാരാൽ ക്രി. വ. 825ൽ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെടുന്നു.
  • അങ്കമാലി പള്ളിയോട് അനുബന്ധിച്ച് ഉണ്ടായിരുന്ന ഒരു സന്യാസ ആശ്രമമാണ് പള്ളിയായി വികസിച്ചത് എന്ന് പാരമ്പര്യവും ഉണ്ട്.
  • 16ാം നൂറ്റാണ്ടിൽ ഈ പള്ളി മാങ്ങാട്ട് രാജ്യത്തെ വെളുത്ത താവഴി നാടുവാഴികളുടെ ഭരണത്തിൽ കീഴിലായിരുന്നു ഈ പള്ളി.
  • 1599ലെ ഉദയംപേരൂർ സൂനഹദോസിനുശേഷം സകല വിശുദ്ധരുടേയും നാമധേയത്തിലേക്കും തുടർന്ന് ഗെർവാസീസ് പ്രോത്താസീസ് എന്നിവരുടെ നാമധേയത്തിലേക്കും പള്ളി മാറി.
  • കൂനൻ കുരിശു സത്യത്തിന് ശേഷം പുത്തങ്കൂർ, പഴയകൂർ വിഭാഗങ്ങളുടെ സംയുക്ത നിയന്ത്രണത്തിൽ ആയിരുന്ന പള്ളി പതിനെട്ടാം നൂറ്റാണ്ടിൽ ഈ പള്ളി അങ്കമാലിയിലെ പള്ളികളോടൊപ്പം ഇരു പക്ഷത്തിനുമായി വീതം വെക്കപ്പെട്ടു. അകപ്പറമ്പ് പള്ളി പുത്തങ്കൂർ പക്ഷത്തിന് മാത്രമായി ലഭിച്ചു. പഴയകൂറ്റുകാർക്ക് ലഭിച്ച വിഹിതത്തിൽ അവർ പുതിയ പള്ളി സ്ഥാപിച്ചു.
യാക്കോബായ;
സമ്മിശ്രം
റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിൻ,
ഡൂപെറോൺ,
പൗളീനോസ്
അങ്കമാലി വലിയപള്ളി അങ്കമാലി, എറണാകുളം ഗീവർഗീസ്;
പ്രകാശത്തിന്റെയും ജീവന്റെയും അമ്മയായ മറിയം
  • ക്രി. വ. 450ൽ സ്ഥാപിതമായി എന്ന് പാരമ്പര്യം. 'മകോതേവർ പട്ടണത്തെ അങ്കമാലിക്കൽ' എന്ന് പള്ളിയുടെ വിവിധ രേഖകളിൽ ഉള്ള പരാമർശത്തിൽ നിന്ന് ഇവിടത്തെ ക്രൈസ്തവ സമൂഹം കൊടുങ്ങല്ലൂരിലെ നിന്ന് രൂപപ്പെട്ടതാണ് എന്ന് അനുമാനിക്കപ്പെടുന്നു.
  • അങ്കമാലിയിലെ മൂന്ന് പള്ളികളിൽ ആദ്യത്തേത് ഇതാണ് എന്ന് കരുതപ്പെടുന്നു. ഇക്കാരണത്താൽ വലിയപള്ളി എന്നറിയപ്പെടുന്നു. അങ്കമാലിയിലെ പഴയ ഇടവക പള്ളിയും ഇതാണ്.
  • ഈ പള്ളിയിൽ വച്ച് എഴുതപ്പെട്ട ചില പഴയ സുറിയാനി കൈയ്യെഴുത്ത് പ്രതികൾ ഇന്നും വിവിധ ഗ്രന്ഥശാലകളിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അങ്കമാലിയിലെ പ്രകാശത്തിന്റെയും ജീവന്റെയും അമ്മയായ മറിയത്തിന്റെ പള്ളി എന്നാണ് ഈ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
  • 16ാം നൂറ്റാണ്ടിൽ അങ്കമാലി പ്രദേശം മാങ്ങാട്ട് രാജ്യത്തെ വെളുത്ത താവഴി നാടുവാഴികളുടെ ഭരണത്തിൽ കീഴിലായിരുന്നു.
  • 'ജനങ്ങളുടെ പള്ളി' എന്നാണ് സെബസ്ത്യാനി ഈ പള്ളിയെ വിശേഷിപ്പിക്കുന്നത്.
  • ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള ഒരു കപ്പേള 18ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെ ഇതിനോട് ചേർന്ന് നിലനിന്നിരുന്നു. പിൽക്കാലത്ത് ഇത് ഇല്ലാതാവുകയും തൽസ്ഥാനത്ത് വലിയ പള്ളി ഗീവർഗീസ് സഹദായുടെ നാമത്തിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.
  • കൂനൻ കുരിശു സത്യത്തിന് ശേഷം പുത്തങ്കൂർ, പഴയകൂർ വിഭാഗങ്ങളുടെ സംയുക്ത നിയന്ത്രണത്തിൽ ആയിരുന്ന പള്ളിയും സ്വത്തുക്കളും 18ാം നൂറ്റാണ്ടിൽ അങ്കമാലിയിലെ മറ്റ് പള്ളികൾക്കും അകപ്പറമ്പ് പള്ളിക്കും ഒപ്പം ഇരുപക്ഷത്തിനുമായി വീതം വെക്കപ്പെട്ടു. അങ്കമാലി വലിയപള്ളി പഴയകൂർ പക്ഷത്തിന് മാത്രമായി ലഭിച്ചു.
  • അങ്കമാലി പള്ളിയോഗങ്ങൾ കൂടിയിരുന്നതും അങ്കമാലി പടിയോല തയ്യാറാക്കപ്പെട്ടതും ഇവിടെ വച്ചാണ്
  • ടിപ്പുസുൽത്താന്റെ കൊച്ചി അധിനിവേശ കാലത്ത് അക്രമിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തു. പിന്നീട് പുനർനിർമ്മിക്കപ്പെട്ടു.
സിറോ-മലബാർ;
സമ്മിശ്രം
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ചെറിയപള്ളി അങ്കമാലി, എറണാകുളം സ്വർഗ്ഗാരോപിതയായ മറിയം (കരയേറ്റമാതാവ്)
  • 1564ൽ അർക്കദിയാക്കോൻ മിശിഹായുടെ ഗീവർഗ്ഗീസ് സ്ഥാപിച്ച പള്ളി (ക്രി. വ. 409ൽ സ്ഥാപിതമായതാണ് എന്ന പാരമ്പര്യവും നിലവിലുണ്ട്)
  • നസ്രാണികളുടെ ജാതിക്കുകർത്തവ്യൻ ആയിരുന്ന അർക്കദിയാക്കോന്മാരുടെ ആസ്ഥാനം.
  • 'അർക്കദിയാക്കോന്റെ പള്ളി' എന്നാണ് സെബസ്ത്യാനി ഈ പള്ളിയെ വിശേഷിപ്പിക്കുന്നത്.
  • കൂനൻ കുരിശ് സത്യത്തിന് ശേഷം പള്ളി പുത്തങ്കൂർ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ആയി. തോമാ 1ാമന്റെ അവസാനകാല ആസ്ഥാനം ഇവിടമായായിരുന്നു.
  • അർക്കദിയാക്കോൻ കുരിശിന്റെ ഗീവർഗ്ഗീസിന്റെയും തോമാ 1ാമന്റെയും കബറിടങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു.
  • ടിപ്പുസുൽത്താന്റെ അധിനിവേശകാലത്ത് അക്രമിക്കപ്പെടുകയും ഒരുഭാഗത്തെ ഭിത്തി ഒഴികെ മറ്റെല്ലാം ഇടിച്ചുനിരത്തപ്പെടുകയും ചെയ്തു. തുടർന്ന് പുനർ നിർമ്മിക്കപ്പെട്ടു.
  • 18ാം നൂറ്റാണ്ടിൽ നിരവധി ശ്രദ്ധേയ ചുവർചിത്രങ്ങളാൽ സമ്പന്നമാക്കിയാണ് പള്ളി പുനർനിർമ്മിക്കപ്പെട്ടത്.
യാക്കോബായ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കിഴക്കേപ്പള്ളി അങ്കമാലി, എറണാകുളം റമ്പാൻ ഹോർമിസ്ദ്,
ഹോർമിസ് സഹദ
  • 1577ൽ ഇന്ത്യയുടെ കൽദായ കത്തോലിക്കാ മെത്രാപ്പോലീത്തയായിരുന്ന അബ്രഹാമിനാൽ സ്ഥാപിതമായ പള്ളി. (ക്രി. വ. 480ൽ സ്ഥാപിതമായതാണ് എന്ന പാരമ്പര്യവും നിലവിലുണ്ട്)
  • പൗരസ്ത്യ സുറിയാനി വിശുദ്ധനായ റമ്പാൻ ഹോർമിസ്ദിന്റെ നാമത്തിൽ സ്ഥാപിതം
  • അങ്കമാലിയിലെ പുരാതനമായ മെത്രാസന പള്ളി. അരമനപ്പള്ളി എന്നും അറിയപ്പെടുന്നു.
  • അബ്രാഹം മെത്രാപ്പോലീത്തയുടെ അവസാനകാല ആസ്ഥാനം. ഇവിടെ അദ്ദേഹം കബറടക്കപ്പെടുകയും അദ്ദേഹത്തിൻറെ കബറിടം നിലകൊള്ളുകയും ചെയ്യുന്നു.
  • 'ആർക്കിയെപിസ്കോപ്പായുടെ പള്ളി' എന്നാണ് സെബസ്ത്യാനി ഈ പള്ളിയെ വിശേഷിപ്പിക്കുന്നത്.
  • 16ാം നൂറ്റാണ്ടിൽതന്നെ പള്ളിയോട് ചേർന്ന് ഒരു വലിയ വൈദിക പരിശീലന കേന്ദ്രവും ഗ്രന്ഥാലയവും നിലനിന്നിരുന്നു
  • 1599ലെ ഉദയംപേരൂർ സൂനഹദോസിൽ വെച്ച് പള്ളിയുടെ നാമധേയം ഹോർമിസ് സഹദായുടെ പേരിലേക്ക് മാറ്റിയിരുന്നു. ഉദയംപേരൂർ സൂനഹദോസിന്റെ തീരുമാനപ്രകാരം നെസ്തോറിയൻ ആരോപണം ഉന്നയിച്ച് പള്ളിയിലെ ഗ്രന്ഥശേഖരങ്ങളിൽ ഭൂരിഭാഗവും ഇക്കാലത്ത് നശിപ്പിക്കപ്പെടുകയോ തിരുത്തപ്പെടുകയോ ഉണ്ടായി.
  • കൂനൻ കുരിശ് സത്യത്തിന് ശേഷം പള്ളി പഴയകൂർ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ആയി.
  • ടിപ്പുസുൽത്താന്റെ അധിനിവേശകാലത്ത് അക്രമത്തിന് വിധേയമാവുകയും പള്ളിക്ക് സാരമായ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. പള്ളിയുടെ മേൽക്കൂരയും അനുബന്ധ ഗ്രന്ഥാലയവും കൊള്ളിവെപ്പിന് ഇരയാവുകയും പഴയ കൈയ്യെഴുത്ത് ഗ്രന്ഥശേഖരങ്ങൾ പൂർണ്ണമായി നശിപ്പിക്കപ്പെടുകയും ചെയ്തു. ഏതാനം കാലം പള്ളി മൈസൂർ സൈന്യത്തിന്റെ കുതിരാലയമായി പ്രവർത്തിച്ചു.
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
അതിരമ്പുഴ അതിരമ്പുഴ, കോട്ടയം കന്യകാമറിയം
  • 16ാം നൂറ്റാണ്ടിലാണ് പള്ളി സ്ഥാപിതമായത്
  • ഉദയംപേരൂർ പള്ളിയിൽ നിന്ന് പിരിഞ്ഞുപോയ നസ്രാണികൾ സ്ഥാപിച്ചതാണ് ഈ പള്ളി.
  • ജൊർണാദയിൽ ചെറിയ ഉദയംപേരൂർ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഈ പള്ളിയാണെന്ന് അനുമാനിക്കപ്പെടുന്നു
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
അരക്കുഴ അരക്കുഴ, മൂവാറ്റുപുഴ, എറണാകുളം കന്യകാമറിയം
  • 1654ൽ ഈ പ്രദേശം വടക്കുംകൂർ രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
  • പൗരസ്ത്യ സുറിയാനി വിശുദ്ധരായ ശിമയോൻ ബർസമ്പാ, ഔഗേൻ, മൽക്കി എന്നിവരുടെ അനുസ്മരണങ്ങൾക്ക് പ്രസിദ്ധം
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
അരുവിത്തുറ അരുവിത്തുറ, ഈരാറ്റുപേട്ട, കോട്ടയം ഗീവർഗ്ഗീസ്
  • പള്ളിക്ക് തോമാശ്ലീഹായുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങൾ ഉണ്ട്. അരപ്പള്ളി എന്നും അറിയപ്പെടുന്നു.
  • കന്യകാമറിയത്തിന്റെ നാമധേയത്തിൽ നിലനിന്നിരുന്ന പള്ളി പിൽക്കാലത്ത് ഗീവർഗീസിന്റെ നാമത്തിലേക്ക് മാറ്റപ്പെട്ടതാണ് എന്ന് വിശ്വസിക്കപ്പെടുന്നു.
  • 1654ൽ ഈ പ്രദേശം തെക്കുംകൂർ രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
  • കേരളത്തിൽ നിന്ന് ലഭിച്ചിട്ടുള്ളവയിൽ വെച്ച് ഏറ്റവും പഴയ കബറിട ശിലാലിഖിതങ്ങൾ ഇവിടെയുള്ളവയാണ്.
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ആർത്താറ്റ് (ചാട്ടുകുളങ്ങര) ആർത്താറ്റ്, കുന്നംകുളം, തൃശ്ശൂർ കന്യകാമറിയം
  • 16ാം നൂറ്റാണ്ടിൽ സാമൂതിരിയുടെ രാജ്യത്ത് നിലനിന്നിരുന്ന നാല് നസ്രാണി പള്ളികളിൽ ഒന്ന്
  • കുന്നംകുളത്ത് സ്ഥിതി ചെയ്യുന്ന പള്ളികളിൽ ഏറ്റവും പഴയത്
  • 18ാം നൂറ്റാണ്ടുവരെ പുത്തങ്കൂർ, പഴയകൂർ വിഭാഗങ്ങളുടെ സംയുക്ത നിയന്ത്രണത്തിൽ ആയിരുന്ന പള്ളി ശക്തൻ തമ്പുരാന്റെ ഇടപെടലിൽ നടന്ന വീതംവെപ്പിലൂടെ പുത്തങ്കൂർ പക്ഷത്തിന് മാത്രമായി ലഭിച്ചു. പഴയകൂറ്റുകാർ സമീപത്ത് മാർ സ്ലീവായുടെ നാമധേയത്തിൽ പുതിയ പള്ളി സ്ഥാപിച്ചു.
  • ടിപ്പുസുൽത്താന്റെ അധിനിവേശകാലത്ത് പള്ളി ആക്രമിക്കപ്പെടുകയും കൊള്ളിവെക്കപ്പെടുകയും ചെയ്തു. നിരവധി ആളുകൾ പ്രദേശത്ത് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാവുകയും ഇത് എതിർത്ത പലരും കൊല്ലപ്പെടുകയും ചിലരെ പള്ളി പരിസരത്ത് കഴുമരത്തിൽ ഏറ്റുകയും ചെയ്തു.
ഓർത്തഡോക്‌സ്;
യാക്കോബായ;
സമ്മിശ്രം
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ആലങ്ങാട് (മാങ്ങാട്) ആലങ്ങാട്, എറണാകുളം 1. കന്യകാമറിയം
  • 16ാം നൂറ്റാണ്ടിൽ ഈ പള്ളി പ്രാദേശിക ഭരണാധികാരിയായിരുന്ന മാങ്ങാട്ട് കൈമളുടെ ഭരണത്തിന് കീഴിലായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ മാങ്ങാട്ട് രാജ്യത്തെ കറുത്ത താവഴി നാടുവാഴികളുടെ ഭരണത്തിൽ കീഴിലായി ഈ പള്ളി.
  • പള്ളിക്ക് സമീപമുള്ള ഒരു കുന്നിൽ വിശുദ്ധ കുരിശിൻറെ ഒരു തീർത്ഥാടന കേന്ദ്രം (മോണ്ടെ മാങ്ങാട്ടെ) നിലനിന്നിരുന്നു.
  • കൂനൻ കുരിശ് സത്യത്തെതുർന്ന് അരങ്ങേറിയ ആലങ്ങാട് പള്ളിയോഗത്തിനും മാർത്തോമാ 1ാമൻ എന്ന പേരിൽ അർക്കദിയാക്കോൻ തോമായുടെ മെത്രാൻ സ്ഥാനാരോഹണത്തിനും വേദിയായി. കടവിൽ ചാണ്ടി ആയിരുന്നു അക്കാലത്ത് പള്ളിയുടെ വികാരി.
  • പള്ളിയോട് ചേർന്ന് രണ്ട് മതപഠന കേന്ദ്രങ്ങളും (ഓറട്ടറി) നിലനിന്നിരുന്നു.
  • പള്ളിയുടെ സമീപത്തുനിന്ന് കല്ലിൽ കൊത്തിയതും പാഹ്ലവി ലിഖിതത്തോട് കൂടിയതുമായ ഒരു പുരാതന പേർഷ്യൻ കുരിശ് (മാർത്തോമാ സ്ലീവാ) കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ക്രി. വ. 7ാം നൂറ്റാണ്ടോളം പഴക്കമുള്ളതാണ് ഇത്.
  • സുറിയാനി കത്തോലിക്കരുടെ മെത്രാപ്പോലീത്തായിരുന്നു കരിയാറ്റിൽ യൗസേപ്പിന്റെ ഭൗതികശേഷിപ്പുകൾ ഗോവയിൽ നിന്ന് ഈ പള്ളിയിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
സിറോ-മലബാർ റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ഇലഞ്ഞി
(എലഞ്ഞി)
ഇലഞ്ഞി, കോട്ടയം പത്രോസ്, പൗലോസ്
  • ജൊർണാദയിൽ ഗുവേയ രേഗപ്പെടുത്തിരിക്കുന്ന ഇഗ്നാപ്പേലി, അഥവാ ഇഗ്നാപ്പേറിയിലെ പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുണ്ടായിരുന്ന പള്ളി ഇതാണ് എന്ന് നിഗമനമുണ്ട്.
  • 16ാം നൂറ്റാണ്ടിൽ പരമ്പരാഗത പൗരസ്ത്യ സുറിയാനി നിലപാടുകാരനായിരുന്ന അർക്കദിയാക്കോൻ യാക്കോബിന്റെ സ്വാധീനമേഖലകളിൽ ഒന്നായിരുന്നു ഇത്
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ഉദയംപേരൂർ ഉദയംപേരൂർ, എറണാകുളം ഗെർവാസീസ്, പ്രോത്താസീസ്
സകല വിശുദ്ധർ
സാപോർ, അപ്രോത്ത്
  • സാപോർ, അപ്രോത്ത് എന്നീ പേർഷ്യൻ ക്രൈസ്തവ ആചാര്യന്മാരാൽ ക്രി. വ. 825ൽ നിർമ്മിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു.
  • മാർ അപ്രോത്തിന്റെ കബറിടം പള്ളിക്കുള്ളിൽ സ്ഥിതി ചെയ്തിരുന്നു എന്ന് കരുതപ്പെടുന്നു.
  • ഉദയംപേരൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ക്രൈസ്തവ രാജകുടുംബമായിരുന്നു വില്ലാർവട്ടം സ്വരൂപം. ഈ രാജകുടുംബത്തിൽപ്പെട്ട തോമാ രാജാവ് ഉദയംപേരൂർ പള്ളിയിൽ കബറടക്കപ്പെട്ടതായി പള്ളിയിൽ നിന്ന് ലഭിച്ചിട്ടുള്ള ഒരു ശിലാ ഫലകത്തിൽ രേഖപ്പെടുത്തുന്നുണ്ട്.
  • 16ാം നൂറ്റാണ്ടിൽ ഈ പള്ളി തെക്കുംഭാഗ നസ്രാണി വിഭാഗക്കാരുടെ നിയന്ത്രണത്തിൽ ആയിരുന്നു.
  • 1599ൽ അലക്സിസ് മെനസിസിന്റെ നേതൃത്വത്തിൽ ചേർന്ന ചരിത്രപ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസിന് വേദിയായി.
  • ഉദയംപേരൂർ സൂനഹദോസിൽ വച്ച് സകല വിശുദ്ധരുടേയും നാമധേയത്തിലേക്കും തുടർന്ന് ഗെർവാസീസ് പ്രോത്താസീസ് എന്നിവരുടെ നാമധേയത്തിലേക്കും പള്ളി മാറ്റപ്പെട്ടു.
  • 16ാം നൂറ്റാണ്ടിൽ ഈ പ്രദേശം കൊച്ചി രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു എന്ന് വിവിധ രേഖകൾ വ്യക്തമാക്കുന്നു.
സിറോ-മലബാർ റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ഏനമ്മാവ് (ഏനമ്മാക്കൽ) ഏനമ്മാവ്, തൃശ്ശൂർ കന്യകാമറിയം
  • 16ാം നൂറ്റാണ്ടിൽ സാമൂതിരിയുടെ രാജ്യത്ത് നിലനിന്നിരുന്ന നാല് നസ്രാണി പള്ളികളിൽ ഒന്ന്
  • 1654ൽ ഈ പ്രദേശം ഏനമ്മാവ് നാടുവാഴിയുടെ ഭരണത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
  • 18ാം നൂറ്റാണ്ടിൽ പള്ളിയോട് ചേർന്ന് ഒരു ജെസ്യൂട്ട് മതപഠന കേന്ദ്രം നിലനിന്നിരുന്നു
സിറോ-മലബാർ റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കടമറ്റം കടമറ്റം, എറണാകുളം ഗീവർഗീസ്
  • മാണിഗ്രാമ വിഭാഗത്തിൽപെട്ടവരുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇവിടം.
  • 1654ൽ ഈ പ്രദേശം കടമറ്റം നാടുവാഴിയുടെ ഭരണത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
  • വിവിധ ക്ഷുദ്രക്രിയകൾ, മൃഗബലി മുതലായ അനാചാരങ്ങൾ ഇവിടെ നടന്നിരുന്നതിന് 16ാം നൂറ്റാണ്ടുമുതൽ രേഖകൾ ഉണ്ട്.
ഓർത്തഡോക്സ്;
യാക്കോബായ
റോസ്,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കടമ്പനാട് കടമ്പനാട്, അടൂർ തോമാശ്ലീഹ,
കന്യകാമറിയം
  • 16ാം നൂറ്റാണ്ടിൽ കൊല്ലം രാജ്യത്തിന്റെ ഭാഗമായിരുന്നു കടമ്പനാട്
  • 1654ൽ ഈ പ്രദേശം കായംകുളം രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
ഓർത്തഡോക്‌സ്;
യാക്കോബായ
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കടുത്തുരുത്തി വലിയപള്ളി കടുത്തുരുത്തി, കോട്ടയം കന്യകാമറിയം
  • വടക്കുംകൂർ രാജ്യത്തിന്റെ മുൻതലസ്ഥാനം ആയിരുന്നു കടുത്തുരുത്തി.
  • 1456ലാണ് കടുത്തുരുത്തി പള്ളി സ്ഥാപിതമായത് എന്ന് പള്ളിപ്പാട്ട് വ്യക്തമാക്കുന്നു. (ക്രി. വ. 500നോട് അടുത്ത് സ്ഥാപിതമായതാണ് എന്ന പാരമ്പര്യവും നിലവിലുണ്ട്)
  • കടുത്തുരുത്തിയിലെ ആദ്യത്തെ പള്ളി. ഇക്കാരണത്താൽ വലിയപള്ളി എന്ന് അറിയപ്പെടുന്നു.
  • 1590ൽ പള്ളി പുനർനിർമ്മിക്കപ്പെട്ടു. അബ്രഹാം മെത്രാപ്പോലീത്ത പള്ളിക്ക് തറക്കല്ലിടുകയും പള്ളി കൂദാശ ചെയ്യുകയും ചെയ്തു. ഈ സംഭവം പള്ളിയിലെ ശിലാഫലകത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്
  • ഉദയംപേരൂർ സൂനഹദോസ് വിളിച്ചു ചേർത്ത അലക്സിസ് മെനസിസിന് സ്വീകാര്യത ലഭിച്ച ആദ്യത്തെ നസ്രാണി പള്ളികളിൽ ഒന്ന്
  • ഇവിടെ പള്ളിമുറത്ത് സ്ഥിതിചെയ്യുന്ന വലിയ കൽസ്തംഭ കുരിശ് മെനസിസ് ആണ് വെഞ്ചരിച്ചത്. ഇത് കേരളത്തിൽ നിലവിലുള്ള കൽക്കുരിശുകളിൽ ഏറ്റവും പഴയവയിലും വലിയവയിലും പ്രധാനമാണ്.
സിറോ-മലബാർ (ക്നാനായ) റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
താഴത്തുപള്ളി കടുത്തുരുത്തി, കോട്ടയം കന്യകാമറിയം
  • പതിനാറാം നൂറ്റാണ്ടിൽ തെക്കുംഭാഗക്കാരും വടക്കുംഭാഗക്കാരും തമ്മിൽ ഉടലെടുത്ത തർക്കത്തെ തുടർന്ന് വലിയപള്ളിയിൽ നിന്ന് പിരിഞ്ഞുപോയ വടക്കുംഭാഗ നസ്രാണികൾ സ്ഥാപിച്ചത്. ഇക്കാരണത്താൽ ചെറിയപള്ളി എന്നും അറിയപ്പെടുന്നു.
സിറോ-മലബാർ റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കണ്ടനാട് കണ്ടനാട്, എറണാകുളം കന്യകാമറിയം
  • 1654ൽ ഈ പ്രദേശം കൊച്ചി രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
ഓർത്തഡോക്സ്;
യാക്കോബായ
റോസ്,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കല്ലട കല്ലട, കൊല്ലം കന്യകാമറിയം
  • 16ാം നൂറ്റാണ്ടിൽ കൊല്ലം (ദേശിങ്ങനാട്) രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം
  • ചിറവാ നാടുവാഴി തന്റെ രാജ്യത്ത് നിലകൊണ്ടിരുന്ന നസ്രാണികളുടെ പള്ളി തകർത്തതിനെ തുടർന്ന് ദേശിങ്ങനാട് രാജ്ഞിയുടെ ഭരണമേഖലയിൽ അഭയം തേടിയ നസ്രാണികൾ സ്ഥാപിച്ച പള്ളിയാണ് ഇത്.
  • 17ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ അന്ത്രയോസ് എന്ന സുറിയാനി പുരോഹിതൻ ഇവിടം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നു. 1692ൽ അദ്ദേഹം ഇവിടെവെച്ച് അപകടത്തിൽ പെട്ട് മരിക്കുകയും പള്ളിയിൽ കബറടക്കപ്പെടുകയും ചെയ്തു.
  • 1747ലെ തിരുവിതാംകൂർ രാജാവിന്റെ കായംകുളം അധിനിവേശകാലത്ത് പള്ളി തകർക്കപ്പെട്ടിരുന്നു.
ഓർത്തഡോക്‌സ്;
യാക്കോബായ
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കല്ലൂപ്പാറ കല്ലൂപ്പാറ, എറണാകുളം തോമാശ്ലീഹ
  • 1654ൽ ഈ പ്രദേശം ഇടപ്പള്ളി നാടുവാഴിയുടെ ഭരണത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
ഓർത്തഡോക്‌സ്;
യാക്കോബായ
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി, കോട്ടയം കന്യകാമറിയം
  • ചായൽ അഥവാ നിലയ്ക്കൽ എന്ന സ്ഥലത്ത് തോമാശ്ലീഹാ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന പള്ളിയുടെ പിന്തുടർച്ച ഈ പള്ളി അവകാശപ്പെടുന്നു.
  • 1449ൽ തെക്കുംകൂർ രാജാവ് വീരകേരളപ്പെരുമാളിന്റെ അംഗീകാരത്തോടെ വർത്തകപ്രമാണിയായ തൊമ്മി മാപ്പിളയാണ് പള്ളി സ്ഥാപിച്ചത്.
  • മധുരയുമായി സജീവമായ വ്യാപാരബന്ധങ്ങൾ നിലനിർത്തിയിരുന്ന ഒരു മലനാടൻ വ്യാപാരകേന്ദ്രമായാണ് ഇവിടം വളർന്നത്.
  • പഴയ വാസ്തു കലാശൈലിയിൽ മുഖവാരമില്ലാതെ നിലനിൽക്കുന്ന ഏതാനും കേരളീയ ക്രൈസ്തവ പള്ളികളിൽ ഒന്നാണ് ഇത്
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കാഞ്ഞൂർ കാഞ്ഞൂർ, എറണാകുളം കന്യകാമറിയം
  • 1654ൽ ഈ പ്രദേശം കൊച്ചി രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കായംകുളം പഴയപള്ളി കായംകുളം, ആലപ്പുഴ സാപോർ, അപ്രോത്ത്
ഗെർവാസീസ്, പ്രോത്താസീസ്
സകല വിശുദ്ധർ
  • ശാപോർ അപ്രോത്ത് എന്നീ പേർഷ്യൻ ക്രൈസ്തവ ആചാര്യന്മാരാൽ ക്രി. വ. 825ൽ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെടുന്നു.
  • കായംകുളത്തെ ആദ്യത്തെ പള്ളി
  • 16ാം നൂറ്റാണ്ടിൽ കായംകുളം രാജ്യമാണ് ഇവിടം ഭരിച്ചിരുന്നത്
  • 1599ലെ ഉദയംപേരൂർ സൂനഹദോസിൽ വച്ച് സകല വിശുദ്ധരുടേയും നാമധേയത്തിലേക്കും തുടർന്ന് ഗെർവാസീസ് പ്രോത്താസീസ് എന്നിവരുടെ നാമധേയത്തിലേക്കും പള്ളി മാറി.
  • മണിഗ്രാമ വിഭാഗക്കാരുടെ ഒരു പ്രമുഖ കേന്ദ്രമായിരുന്നു ഇവിടം
ഓർത്തഡോക്‌സ്;
യാക്കോബായ
ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
പുതിയപള്ളി കായംകുളം, ആലപ്പുഴ കന്യകാമറിയം,
അന്തോണീസ്
  • 16ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ സ്ഥാപിക്കപ്പെട്ടത്
ലത്തീൻ ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കാർത്തികപ്പള്ളി കാർത്തികപ്പള്ളി, ആലപ്പുഴ തോമാശ്ലീഹാ,
കന്യകാമറിയം
  • 1654ൽ ഈ പ്രദേശം കാർത്തികപ്പള്ളി രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
  • പഴയ വാസ്തു കലാശൈലിയിൽ മുഖവാരമില്ലാതെ നിലനിൽക്കുന്ന ഏതാനും കേരളീയ ക്രൈസ്തവ പള്ളികളിൽ ഒന്നാണ് ഇത്.
ഓർത്തഡോക്‌സ്;
യാക്കോബായ
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കുടമാളൂർ കുടമാളൂർ, കോട്ടയം കന്യകാമറിയം
  • 16ാം നൂറ്റാണ്ടിൽ ഈ പള്ളി പുറക്കാട് (ചെമ്പകശ്ശേരി) രാജ്യത്തിന് കീഴിൽ ആയിരുന്നു
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
ഡൂപെറോൺ
കുണ്ടറ കുണ്ടറ, കൊല്ലം തോമാശ്ലീഹാ,
കന്യകാമറിയം
  • സാപോർ, അപ്രോത്ത് എന്നീ പേർഷ്യൻ ക്രൈസ്തവ ആചാര്യന്മാരാൽ ക്രി. വ. 825ൽ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെടുന്നു.
  • 16ാം നൂറ്റാണ്ടിൽ ഈ പള്ളി കുണ്ടറ രാജ്യത്തിന് കീഴിൽ ആയിരുന്നു
  • 17ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ അന്ത്രയോസ് എന്ന സുറിയാനി പുരോഹിതൻ ഇവിടം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നു.
  • 1654ൽ ഈ പ്രദേശം തിരുവിതാംകൂർ രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
  • 1747ലെ തിരുവിതാംകൂർ രാജാവിന്റെ അധിനിവേശകാലത്ത് ഈ പള്ളി തകർക്കപ്പെട്ടിരുന്നു.
ഓർത്തഡോക്‌സ്;
യാക്കോബായ
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കുറവിലങ്ങാട് കുറവിലങ്ങാട്, കോട്ടയം കന്യകാമറിയം
  • ക്രി. വ. 105ലാണ് പള്ളി സ്ഥാപിതമായത് എന്ന് പാരമ്പര്യം.
  • 16ാം നൂറ്റാണ്ടിലെ നസ്രാണികളുടെ ജാതിക്കുകർത്തവ്യന്മാർ ആയിരുന്ന അർക്കദിയാക്കോന്മാരുടെ ഇടവകപള്ളി
  • പള്ളിയോട് ഒരു സന്യാസ കേന്ദ്രം നിലനിന്നിരുന്നതായി കരുതപ്പെടുന്നു
  • 16ാം നൂറ്റാണ്ടിൽ തന്നെ കന്യകാമറിയത്തിന്റെ ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമായി ഇത് അറിയപ്പെട്ടിരുന്നു.
  • 16ാം നൂറ്റാണ്ടിൽ പരമ്പരാഗത പൗരസ്ത്യ സുറിയാനി നിലപാടുകാരനായിരുന്ന അർക്കദിയാക്കോൻ യാക്കോബിന്റെ സ്വാധീനമേഖലകളിൽ ഒന്നായിരുന്നു ഇത്.
  • 1654ൽ ഈ പ്രദേശം വടക്കുംകൂർ രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
  • മലബാറിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം എന്നാണ് കുറവിലങ്ങാടിനെ 1657ൽ മലബാറിൽ എത്തിച്ചേർന്ന ജ്യൂസെപ്പെ സെബസ്ത്യാനി വിശേഷിപ്പിക്കുന്നത്.
  • കൂനൻ കുരിശ് സത്യത്തിനും സമുദായത്തിലെ പിളർപ്പിനും ശേഷം പഴയകൂർ വിഭാഗത്തിന്റെ മെത്രാനായിരുന്ന പറമ്പിൽ ചാണ്ടിയുടെ ആസ്ഥാനം ഇവിടെയായിരുന്നു. അദ്ദേഹത്തിൻറെ കബറിടവും ഇവിടെ സ്ഥിതി ചെയ്യുന്നു.
സിറോ-മലബാർ റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കൊല്ലം (കുരക്കേണി കൊല്ലം) തർസാപ്പള്ളി തങ്കശ്ശേരി, കൊല്ലം തോമാശ്ലീഹ,
കാരുണ്യത്തിന്റെ നാഥയായ കന്യകാമറിയം
  • ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ക്രൈസ്തവ ദേവാലയം കൊല്ലത്തെ തർസാപള്ളിയാണ്
  • തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപള്ളികളിൽ ഒന്നായിരുന്നു ഇത് എന്ന് പാരമ്പര്യം
  • കൊല്ലം തർസാപ്പള്ളി ശാസനം ഈ പള്ളിയുമായി ബന്ധപ്പെട്ടതാണ്. ചേര ചക്രവർത്തിയായിരുന്ന സ്ഥാണു രവി കുലശേഖര പെരുമാളിന്റെ സാമന്തനായ വേണാട് രാജാവ് അയ്യനടികൾ തിരുവടികൾ ആണ് ഈ ശാസനം അനുവദിച്ചത്.
  • 825ൽ മലബാറിൽ എത്തിയ സാപോർ, അപ്രോത്ത് എന്നിവർ നാശോന്മുഖമായിരുന്ന ഈ പള്ളി പുനർനിർമ്മിക്കുകയും വിപുലപ്പെടുത്തുകയും ചെയ്തു എന്ന് പാരമ്പര്യം നിലവിലുണ്ട്
  • തർസാപ്പള്ളി ശാസനത്തിൽ ഈ പള്ളിയും കൊല്ലം നഗരവും സ്ഥാപിച്ചത് ഈശോ ദ താപിർ എന്ന വ്യക്തിയാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ശാസനം ഏറ്റുവാങ്ങിയത് മറുവാൻ സാപിർ ഈശോ എന്ന് വ്യക്തി ആണ്.
  • 13ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ സഞ്ചാരി മാർക്കോ പോളോയും 14ാം നൂറ്റാണ്ടിൽ ജൊർദാനൂസ് കാറ്റലാനി, ജിയോവാന്നി ഡി മരിഗ്നോളി എന്നിവരും കൊല്ലം സന്ദർശിക്കുകയും തർസാപ്പള്ളിയെക്കുറിച്ചും പ്രാദേശിക സമൂഹത്തെ പറ്റിയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
  • 1503ൽ അഫോൺസോ ഡി അൽബുക്കർക്ക് നേതൃത്വത്തിലുള്ള പോർച്ചുഗീസ് സംഘം കൊല്ലത്തെത്തി അവിടെ താവളമുറപ്പിച്ചു.
  • 16ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ പോർച്ചുഗീസുകാരും തദ്ദേശീയരായ ആ ക്രൈസ്തവരും തമ്മിലുണ്ടായ കലഹത്തെ തുടർന്ന് പള്ളി കൊള്ളിവെപ്പിന് ഇരയായി.
  • പോർച്ചുഗീസുകാർ പള്ളി പുതുക്കി പണിയിക്കുകയും അത് ക്രമേണ പൂർണ്ണമായി ലത്തീൻ സഭയുടെ നിയന്ത്രണത്തിൽ എത്തുകയും ചെയ്തു. സുറിയാനി ക്രിസ്ത്യാനികൾ മേലെക്കൊല്ലത്തേക്ക് മാറി അവിടെ പുതിയ പള്ളി സ്ഥാപിച്ചു.
  • 1519ൽ പള്ളി ഉൾപ്പെടുന്ന സ്ഥലത്ത് വലയം വെച്ച രീതിയിൽ ഒരു കോട്ട പോർച്ചുഗീസുകാർ തങ്കശ്ശേരിയിൽ നിർമ്മിച്ചു സെൻറ് തോമസ് കോട്ട എന്ന് അതിനു പേരിട്ടു. തുടർന്ന് പള്ളിയും തോമാശ്ലീഹായുടെ നാമധേയത്തിലേക്ക് മാറി.
  • കൊല്ലത്തിന്റെ നിയന്ത്രണം 17ാം നൂറ്റാണ്ടിൽ ഡച്ചുകാരുടെയും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ബ്രിട്ടീഷുകാരുടെയും കൈവശം എത്തിച്ചേർന്നു. ബ്രിട്ടീഷുകാർ കൊല്ലം കോട്ടയും അതിലുള്ള പല നിർമ്മിതികളും ഇടിച്ചുനിരത്തി.
  • 1863ൽ ബ്രിട്ടീഷ് മിഷനറി തോമസ് വൈറ്റ്ഹൗസ് കൊല്ലം സന്ദർശിച്ചപ്പോൾ പള്ളിയുടെ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയില്ല. പള്ളി കടലെടുത്തു പോയതായി അദ്ദേഹം അനുമാനിച്ചു.
ലത്തീൻ റോസ്,
ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കാദീശാപ്പള്ളി ജൊനകപുരം, കൊല്ലം സാപോർ, അപ്രോത്ത്
ഗെർവാസീസ്, പ്രോത്താസീസ്
തോമാശ്ലീഹ
കന്യകാമറിയം
  • കൊല്ലത്തെ പഴയപള്ളിയിൽ ലത്തീൻ സ്വാധീനം വർദ്ധിച്ചതിനുശേഷം ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് സുറിയാനി ക്രിസ്ത്യാനികൾ മേലെകൊല്ലത്തേക്ക് (Culao de Cima) മാറി താമസിച്ച് അവിടെ സ്ഥാപിച്ച പള്ളി.
  • 16ാം നൂറ്റാണ്ടിന്റെ മദ്യപകുതിയിലാണ് പള്ളി സ്ഥാപിക്കപ്പെട്ടത്
  • കൊല്ലവർഷം 826ൽ (ക്രി. വ. 1651) തർസാപ്പള്ളി ശാസനത്തിന്റെ ചെമ്പോലകൾ ഇവിടെ വെച്ച് പകർത്തി എഴുതപ്പെട്ടു.
  • 16ാം നൂറ്റാണ്ടിൽ കന്യകാമറിയത്തിന്റെ നാമത്തിലും 18ാം നൂറ്റാണ്ടിൽ തോമാശ്ലീഹായുടെ നാമത്തിലും ആയിരുന്നു പള്ളി നിലകൊണ്ടിരുന്നത്
  • 18ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ പള്ളി തകർന്നു കിടക്കുകയായിരുന്നു. 19ാം നൂറ്റാണ്ടിലാണ് പള്ളി പുനർനിർമിക്കപ്പെട്ടത്.
  • നിലവിൽ പ്രദേശത്തെ 'കൊല്ലാക്കാരൻ മൊതലാളി' എന്ന കുടുംബത്തിന്റെ സ്വകാര്യ നിയന്ത്രണത്തിലാണ് പള്ളി.
ഓർത്തഡോക്‌സ്;
യാക്കോബായ
റോസ്,
ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കോട്ടയം വലിയപള്ളി കോട്ടയം കന്യകാമറിയം
  • 1550ലാണ് പള്ളി സ്ഥാപിതമായത്.
  • തെക്കുംകൂർ രാജ്യത്തിൻറെ തലസ്ഥാനമായ കോട്ടയം പട്ടണത്തിൽ ക്രൈസ്തവ സാന്നിധ്യം ശക്തമാക്കി വ്യാപാരം അഭിവൃദ്ധിപ്പെടുത്തുന്നതിന് രാജാവ് മുൻകൈയെടുത്താണ് പള്ളി സ്ഥാപിച്ചത്.
  • പള്ളി സ്ഥാപിതമായ കാലത്ത് നസ്രാണികളിലെ തെക്കുംഭാഗ, വടക്കുംഭാഗ വിഭാഗങ്ങൾക്ക് അവകാശപ്പെട്ടതായിരുന്നു. എന്നാൽ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ രൂക്ഷമായ തർക്കം അധികം വൈകാതെ ഭിന്നിപ്പിലേക്ക് നയിക്കുകയും തെക്കുംഭാഗം വിഭാഗക്കാർക്ക് പള്ളി അവകാശമായി തീരുകയും വടക്കുംഭാഗ വിഭാഗക്കാർ പുതിയ പള്ളി സ്ഥാപിക്കുകയും ചെയ്തു.
  • 19ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെ പുത്തങ്കൂർ-പഴയകൂർ വിഭാഗങ്ങളുടെ സംയുക്ത നിയന്ത്രണത്തിൽ ആയിരുന്നു ഈ പള്ളി. 1817ൽ കേണൽ മൺറോയുടെ നിർദ്ദേശപ്രകാരം നടന്ന പട്ടാള ഇടപെടൽ വഴിയാണ് പള്ളി പുത്തങ്കൂർ പക്ഷത്തിന് മാത്രമായി ലഭിച്ചത്.
  • പള്ളിയ്ക്കുള്ളിൽ കല്ലിൽ കൊത്തിയതും പാഹ്ലവി ലിഖിതത്തോട് കൂടിയതുമായ രണ്ട് പുരാതന പേർഷ്യൻ കുരിശുകൾ (മാർത്തോമാ സ്ലീവാ) സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്രി. വ. 7, 10 നൂറ്റാണ്ടുകൾ പഴക്കമുള്ളവയാണ് ഇവ.
യാക്കോബായ (ക്നാനായ); സമ്മിശ്രം

റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്

ചെറിയപള്ളി കോട്ടയം കന്യകാമറിയം
  • 1579ലാണ് ഈ പള്ളി സ്ഥാപിതമായത്.
  • പതിനാറാം നൂറ്റാണ്ടിൽ തെക്കുംഭാഗക്കാരും വടക്കുംഭാഗക്കാരും തമ്മിൽ ഉടലെടുത്ത തർക്കത്തെ തുടർന്ന് വലിയപള്ളിയിൽ നിന്ന് പിരിഞ്ഞുപോയ വടക്കുംഭാഗക്കാരാണ് ഇത് സ്ഥാപിച്ചത്.
ഓർത്തഡോക്‌സ്;
യാക്കോബായ

റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്

കോതനല്ലൂർ കോതനല്ലൂർ ഗെർവാസീസ്, പ്രോത്താസീസ്
സാപോർ, അപ്രോത്ത്
  • സാപോർ, അപ്രോത്ത് എന്നീ പേർഷ്യൻ ക്രൈസ്തവ ആചാര്യന്മാരാൽ ക്രി. വ. 825ൽ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെടുന്നു.
  • 16ാം നൂറ്റാണ്ടിൽ പരമ്പരാഗത പൗരസ്ത്യ സുറിയാനി നിലപാടുകാരനായിരുന്ന അർക്കദിയാക്കോൻ യാക്കോബിന്റെ സ്വാധീനമേഖലകളിൽ ഒന്നായിരുന്നു ഇത്
  • 1599ലെ ഉദയംപേരൂർ സൂനഹദോസ് തീരുമാനത്തെ തുടർന്ന് സകല വിശുദ്ധരുടേയും നാമധേയത്തിലേക്കും തുടർന്ന് ഗെർവാസീസ് പ്രോത്താസീസ് എന്നിവരുടെ നാമധേയത്തിലേക്കും പള്ളി മാറ്റപ്പെട്ടു.
  • 1654ൽ ഈ പ്രദേശം തെക്കുംകൂർ രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
സിറോ-മലബാർ റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കോതമംഗലം കോതമംഗലം കന്യകാമറിയം
  • 1654ൽ ഈ പ്രദേശം കോതമംഗലം നാടുവാഴിയുടെ ഭരണത്തിന് കീഴിലായിരുന്നു എന്നും പ്രദേശത്ത് രണ്ട് പള്ളികൾ ഉണ്ടെന്നും ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
യാക്കോബായ;
സമ്മിശ്രം

ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്

കോലഞ്ചേരി കോലഞ്ചേരി, എറണാകുളം പത്രോസ്, പൗലോസ്
  • 1654ൽ ഈ പ്രദേശം കൊച്ചി രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
ഓർത്തഡോക്സ്;
യാക്കോബായ
റോസ്,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ചങ്ങനാശേരി ചങ്ങനാശ്ശേരി, കോട്ടയം കന്യകാമറിയം
  • 1654ൽ ഈ പ്രദേശം തെക്കുംകൂർ രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ചമ്പക്കുളം (കല്ലൂർക്കാട്) ചമ്പക്കുളം, ആലപ്പുഴ കന്യകാമറിയം
  • കല്ലൂർക്കാട് പള്ളി എന്നാണ് പുരാരേഖകളിൽ ഇത് അറിയപ്പെടുന്നത്
  • 1654ൽ ഈ പ്രദേശം പുറക്കാട് രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ചുങ്കം തൊടുപുഴ, ഇടുക്കി കന്യകാമറിയം
  • 16ാം നൂറ്റാണ്ടിൽ മെൽക്കിയോർ കെർണെയ്റോ നൽകുന്ന വിവരണത്തിൽ തൊടുപുഴയിൽ മൂന്ന് പള്ളികൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
  • 17ാം നൂറ്റാണ്ടിന്റെ ആദ്യ ദശകം വരെ ഇവിടം തൊടുപുഴ രാജാവിന്റെ അധികാരപരിധിയിൽ ആയിരുന്നു. വടക്കുംകൂർ രാജ്യത്തിന്റെ രാജാവായി തൊടുപുഴ രാജാവ് സ്ഥാനമേറ്റതോടെ പ്രദേശങ്ങൾ വിശാല വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായി.
  • ജൊർണാദയിൽ തൊടുപുഴ പള്ളി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഈ പള്ളിയാണെന്ന് അനുമാനിക്കപ്പെടുന്നു. ഇത് എതിർക്കുന്നവരും ഉണ്ട്.
  • 1745ൽ റോളിനി നൽകുന്ന പള്ളികളുടെ പട്ടികയിൽ തൊടുപുഴയും ചുങ്കവും വെവ്വേറെ രേഖപ്പെടുത്തിയിരിക്കുന്നു.
സിറോ-മലബാർ (ക്നാനായ) റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ചെങ്ങന്നൂർ ചെങ്ങന്നൂർ, ആലപ്പുഴ കന്യകാമറിയം
  • 1654ൽ ഈ പ്രദേശം ചെങ്ങന്നൂർ നാടുവാഴിയുടെ കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
  • നിൽവിൽ മലങ്കര ഓർത്തഡോക്സ്, മാർത്തോമാ സഭകളുടെ സംയുക്ത നിയന്ത്രണത്തിൽ ആണ് പള്ളി.
ഓർത്തഡോക്സ്, മാർത്തോമാ;
യാക്കോബായ
ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ചെമ്പ് വൈക്കം, കോട്ടയം തോമാശ്ലീഹ
  • ജൊർണാദയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള തോമശ്ലീഹായുടെ നാമധേയത്തിലുള്ള കുലശേഖരമംഗലം പള്ളി ചെമ്പിൽ പള്ളി ആണെന്ന് അനുമാനിക്കപ്പെടുന്നു.
  • 1654ൽ ഈ പ്രദേശം വടക്കുംകൂർ രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
സിറോ-മലബാർ;
സമ്മിശ്രം
ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ചേപ്പാട് (കുഴിയൻകുളങ്ങര) ചേപ്പാട്, ആലപ്പുഴ ഗീവർഗ്ഗീസ്
  • കേരള ക്രിസ്തീയ ചുമർചിത്രങ്ങളിൽ ഏറ്റവും പുരാതനമായ ശേഖരങ്ങളിൽ ഒന്ന് ഈ പള്ളിയുടെ മദ്ബഹയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
  • 14ാം നൂറ്റാണ്ടിൽ കൊല്ലവും മലബാർ തീരവും സന്ദർശിച്ച ലത്തീൻ കത്തോലിക്ക മതപ്രചാരകൻ ജോർദാനൂസ് കാറ്റലാനി സ്ഥാപിച്ചതാണ് ഈ പള്ളി എന്ന് കരുതപ്പെടുന്നു. വിശുദ്ധ ഗീവർഗീസിന്റെ നാമധേയത്തിൽ ഉള്ളതും റോമൻ കത്തോലിക്കാ ബന്ധത്തിലുള്ളതുമായ ഒരു പള്ളി അവിടെ ഉണ്ടായിരുന്നതായും ആ പള്ളിയെ താൻ നിരവധി ചിത്രങ്ങളാൽ അലങ്കൃതമാക്കുകയും അവിടം കേന്ദ്രമാക്കി മതപ്രവർത്തനം നടത്തുകയും ചെയ്തു എന്നും ഈ പ്രദേശങ്ങൾ സന്ദർശിച്ച ജിയോവാന്നി ഡി മരിഗ്നോളി 1347ൽ രേഖപ്പെടുത്തുന്നു.
  • ജൊർണാദയിൽ കോറികുളങ്ങര എന്നാണ് ഇവിടം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കുഴിയൻകുളങ്ങര എന്ന് മുമ്പ് സ്ഥലം അറിയപ്പെട്ടിരുന്നതായി സഭാ ചരിത്രകാരനായ ബെർണാഡ് തോമാ ആലഞ്ചേരി രേഖപ്പെടുത്തുന്നു
  • 1654ൽ ഈ പ്രദേശം കുഴിയൻകുളങ്ങര രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
ഓർത്തഡോക്‌സ്;
യാക്കോബായ
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ചേന്ദമംഗലം (ചേന്നോട്ട്/ വൈപ്പികോട്ട) ചേന്ദമംഗലം, എറണാകുളം മാർ സ്ലീവാ
  • നസ്രാണികളുടെ വില്ലാർവട്ടം രാജാക്കന്മാർ ഇവിടം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്നതായി മെനസിസിന്റെ ജൊർണാദ രേഖപ്പെടുത്തുന്നു.
  • 16ാം നൂറ്റാണ്ടുമുതൽ പോർച്ചുഗീസുകാരുടെ ശക്തമായ സ്വാധീന മേഖലകളിൽ ഒന്നായിരുന്നു ഇത്. ഈശോസഭാ സന്യാസ സമൂഹത്തിന്റെ 1577ൽ സ്ഥാപിതമായ ഒരു സെമിനാരി (വൈപ്പികോട്ട സെമിനാരി) ഇവിടെ നിലനിന്നിരുന്നു. മാർത്തോമാ നസ്രാണികളിൽ പോർച്ചുഗീസുകാർക്ക് വിധേയപ്പെട്ട ആദ്യത്തെ സമൂഹം ഇവിടുത്തേതാണ്
  • 16ാം നൂറ്റാണ്ടിൽ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ചൊവ്വര ചൊവ്വര, എറണാകുളം കന്യകാമറിയം
  • 16ാം നൂറ്റാണ്ടിൽ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം
  • ടിപ്പുസുൽത്താന്റെ കൊച്ചി അധിനിവേശ കാലത്ത് അക്രമിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തു. പിന്നീട് പുനർനിർമ്മിക്കപ്പെട്ടു.
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ഞാറയ്ക്കൽ വൈപ്പിൻ, എറണാകുളം കന്യകാമറിയം
  • 1541ലാണ് ഈ പള്ളി സ്ഥാപിതമായത് എന്ന് കരുതപ്പെടുന്നു.

16ാം നൂറ്റാണ്ടിൽ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.

  • 1341ലെ പെരിയാർ പ്രളയത്തെ തുടർന്ന് രൂപപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണ് വൈപ്പിൻ ദ്വീപ്. ഈ സംഭവം ആസ്പദമാക്കി പുതുവൈപ്പ് വർഷം എന്ന പേരിൽ ഒരു പഞ്ചാംഗവും ഉണ്ടായിരുന്നു.
  • ടിപ്പുസുൽത്താന്റെ കൊച്ചി അധിനിവേശ കാലത്ത് നശിപ്പിക്കപ്പെട്ട പള്ളികളിൽ ഒന്ന്.
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
തിരുവിതാംകോട് തക്കല, കന്യാകുമാരി കന്യകാമറിയം
  • തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപള്ളികളിൽ ഒന്നായി എണ്ണപ്പെടുന്ന പള്ളികളിൽ പ്രമുഖം. അരപ്പള്ളി എന്നും ഇത് അറിയപ്പെടുന്നു.
  • മൈലാപ്പൂർ ഉൾപ്പെടെയുള്ള തമിഴ്നാട് തീരത്തെ പഴയ നസ്രാണി കേന്ദ്രങ്ങളിൽ നിന്ന് കുടിയേറിയ നസ്രാണികൾ തിരുവിതാംകോട്ടും തോടമലയിലും വാസമുറപ്പിച്ചതായാണ് പാരമ്പര്യം. ജൊർണാദ ഇത് സാക്ഷ്യപ്പെടുത്തുന്നു.
  • ഉദയംപേരൂർ സൂനഹദോസ് തീരുമാനപ്രകാരം പുതുക്കി പണിപ്പെട്ട ആദ്യ പള്ളികളിൽ ഒന്ന് ഇവിടുത്തേതാണ്.
  • 16ാം നൂറ്റാണ്ടിൽ ഈ പ്രദേശം തിരുവിതാംകൂർ രാജ്യത്തിന് കീഴിലായിരുന്നു.
ഓർത്തഡോക്‌സ്;
യാക്കോബായ
ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
തുമ്പമൺ തുമ്പമൺ, പത്തനംതിട്ട കന്യകാമറിയം
  • 1654ൽ ഈ പ്രദേശം തുമ്പമൺ രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
ഓർത്തഡോക്‌സ്;
യാക്കോബായ
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
തൃപ്പൂണിത്തുറ (നടമ്മേൽ) തൃപ്പൂണിത്തുറ, എറണാകുളം കന്യകാമറിയം
  • നടമ്മേൽ, അല്ലെങ്കിൽ ഞറമ്മേൽ എന്നും ഈ സ്ഥലം അറിയപ്പെടുന്നു.
  • 16ാം നൂറ്റാണ്ടിൽ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം
യാക്കോബായ;
സമ്മിശ്രം
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
തേവലക്കര തേവലക്കര, കൊല്ലം കന്യകാമറിയം
  • തോമാശ്ലീഹ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കൊല്ലം പള്ളിയുടെ പിന്തുടർച്ച അവകാശപ്പെടുന്ന പള്ളികളിൽ ഒന്ന്.
  • 16ാം നൂറ്റാണ്ടിൽ കൊല്ലം (ദേശിങ്ങനാട്) രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം
  • 17ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആർച്ച്ബിഷപ് മെനസിസ് ഇവിടേക്ക് നടത്തിയ സന്ദർശന വേളയിൽ പള്ളിയിൽ തർസാപ്പള്ളി ശാസനങ്ങൾ സംരക്ഷിക്കപ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.
  • പേർഷ്യയിൽ നിന്ന് വന്നയാൾ എന്ന് കരുതപ്പെടുന്ന മാർ ആബോ എന്ന ഒരു ക്രൈസ്തവ ആചാര്യന്റെ കബറിടം ഈ പള്ളിയിൽ നിലനിൽക്കുന്നു.
ഓർത്തഡോക്‌സ്;
യാക്കോബായ
ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
നിരണം നിരണം, പത്തനംതിട്ട കന്യകാമറിയം
  • തോമാശ്ലീഹാ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഏഴരപള്ളികളിൽ ഒന്നായി എണ്ണപ്പെടുന്നു.
  • പ്രാചീന തുറമുഖമായ നെൽക്കിണ്ട ഇവിടെയായിരുന്നു എന്ന് കരുതുന്നവരുണ്ട്.
  • തൃക്കാപാലേശ്വരം എന്ന് നിരണം മുമ്പ് അറിയപ്പെട്ടിരുന്നു
  • പുത്തങ്കൂർ വിഭാഗത്തിന്റെ ഭരണ ആസ്ഥാനമായി ഇടക്കാലത്ത് ഇവിടം പ്രവർത്തിച്ചിരുന്നു.
  • സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് വേർപിരിഞ്ഞ് മലങ്കര ഓർത്തഡോക്സ് സഭയുടെ പിറവിയിലേക്ക് നയിച്ച കാതോലിക്കാ വാഴ്ച നടന്നത് ഇവിടെവെച്ചാണ്.
ഓർത്തഡോക്‌സ്;
യാക്കോബായ
ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
പള്ളിപ്പുറം (തെക്കൻ പള്ളിപ്പുറം) ചേർത്തല, ആലപ്പുഴ കന്യകാമറിയം
  • തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപള്ളികളിൽ ഒന്നായി എണ്ണപ്പെടുന്ന കോക്കമംഗലം പള്ളിയുടെ നേരിട്ടുള്ള പിന്തുടർച്ച അവകാശപ്പെടുന്ന പള്ളി.
  • കൊച്ചിക്ക് അടത്ത് വൈപ്പിനിൽ സ്ഥിതിചെയ്യുന്ന പള്ളിപ്പുറം എന്നാൽ മറ്റൊരു സ്ഥലത്തിൽ നിന്ന് വേർതിരിച്ചറിയാൻ തെക്കൻ പള്ളിപ്പുറം എന്നും ഇവിടം അറിയപ്പെടുന്നു.
  • 1654ൽ ഈ പ്രദേശം കൊച്ചി രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
  • 1818 മുതൽ 1841 വരെ ഒരു സെമിനാരി ഈ പള്ളിയോട് ചേർന്ന് പ്രവർത്തിച്ചിരുന്നു. പാലയ്ക്കൽ തോമാ മല്പാൻ ആയിരുന്നു ഇതിന്റെ സ്ഥാപകൻ
സിറോ-മലബാർ ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
പള്ളുരുത്തി പള്ളുരുത്തി, എറണാകുളം കന്യകാമറിയം സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
വടക്കൻ പറവൂർ (കോട്ടക്കാവ്, പട്ടമന പറവൂർ) വലിയപള്ളി വടക്കൻ പറവൂർ, എറണാകുളം തോമാശ്ലീഹാ;
ഗെർവാസീസ്, പ്രോത്താസീസ്;
സാപോർ, അപ്രോത്ത്
  • തോമാശ്ലീഹാ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഏഴരപള്ളികളിൽ ഒന്നായി കോട്ടക്കാവ് പള്ളി എന്ന പേരിൽ ഇത് പരമ്പരാഗതമായി എണ്ണപ്പെടുന്നു.
  • 825ൽ മലബാറിൽ എത്തിയ സാപോർ, അപ്രോത്ത് എന്നിവർ നാശോന്മുഖമായിരുന്ന ഈ പള്ളി പുനർനിർമ്മിക്കുകയും വിപുലപ്പെടുത്തുകയും ചെയ്തു എന്ന് പാരമ്പര്യം നിലവിലുണ്ട്.
  • 1556ൽ എഴുതപ്പെട്ട ഒരു സുറിയാനി കൈയ്യെത്തുപ്രതിയിൽ പറവൂരിലെ പള്ളി സാപോർ, അപ്രോത്ത് എന്നിവരുടെ നാമധേയത്തിലാണ് എന്ന് രേഖപ്പെടുത്തുന്നുണ്ട്. മലബാറിലെ പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്ത ആയിരുന്ന യാക്കോബ് ആബൂനയുടെ ശിഷ്യനായിരുന്ന യാക്കോബ് കത്തനാർ ആണ് ഇതിന്റെ രചയിതാവ്.
  • 1599ലെ ഉദയംപേരൂർ സൂനഹദോസിനുശേഷം സകല വിശുദ്ധരുടേയും നാമധേയത്തിലേക്കും തുടർന്ന് ഗെർവാസീസ് പ്രോത്താസീസ് എന്നിവരുടെ നാമധേയത്തിലേക്കും പള്ളി മാറി.
  • കൊടുങ്ങല്ലൂർ അതിരൂപതയുടെ (മുമ്പ് അങ്കമാലി രൂപത) ആദ്യ പദ്രുവാദോ ലത്തീൻ മെത്രാപ്പോലീത്ത ആയിരുന്ന ഫ്രാൻസിസ്കോ റോസ് ഇവിടം ഇടക്കാലത്ത് ആസ്ഥാനമാക്കി. കൊടുങ്ങല്ലൂരിൽ വെച്ച് 1627ൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ കബറിടം പറവൂർ വലിയപള്ളിയ്ക്കുള്ളിൽ സംരക്ഷിക്കപ്പെടുന്നു.
  • 16ാം നൂറ്റാണ്ടിൽ പറവൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.
  • ടിപ്പുസുൽത്താന്റെ അധിനിവേശ കാലത്ത് ഈ പള്ളി ആക്രമിക്കപ്പെട്ടു.
സിറോ-മലബാർ റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ചെറിയപള്ളി വടക്കൻ പറവൂർ, എറണാകുളം തോമാശ്ലീഹാ
  • 1566ലാണ് ഈ പള്ളി സ്ഥാപിതമായത്. മലബാറിലെ കൽദായ കത്തോലിക്കാ മെത്രാപ്പോലീത്ത ആയിരുന്ന യൗസേപ്പ് സുലാഖയാണ് പള്ളി കൂദാശ ചെയ്തത്. ഈ സംഭവം പള്ളിയിലെ സ്ഥാപന ശിലാഫലകത്തിൽ ആലേഖിതമായി കാണാം.
  • പറവൂരിലെ ഏഴ് അങ്ങാടികളുടെ മദ്ധ്യത്തിലായി വലിയങ്ങാടി തരകന്മാർ പണികഴിപ്പിച്ചതാണ് ഈ പള്ളി.
  • 1665ൽ മലബാറിൽ എത്തിച്ചേർന്ന് നസ്രാണികളിലെ പുത്തങ്കൂർ വിഭാഗത്തെ സുറിയാനി ഓർത്തഡോക്സ് സഭയുമായി ബന്ധത്തിൽ എത്തിച്ച സുറിയാനി ഓർത്തഡോക്സ് മെത്രാപ്പോലീത്ത ഗ്രിഗോറിയോസ് അബ്ദൽ ജലീൽ അവസാനകാലത്ത് ഇവിടം ആസ്ഥാനമാക്കി പ്രവർത്തിക്കുകയും 1681ൽ ഇവിടെ തന്നെ കബറടക്കപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിൻറെ കബറിടം പള്ളിക്കുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
  • ടിപ്പുസുൽത്താന്റെ അധിനിവേശകാലത്ത് ഈ പള്ളിയും ആക്രമിക്കപ്പെട്ടു.
യാക്കോബായ ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
തെക്കൻ പറവൂർ തെക്കൻ പറവൂർ, എറണാകുളം സ്നാപക യോഹന്നാൻ
  • പറവൂർ എന്നുതന്നെ അറിയപ്പെടുന്ന വടക്കൻ പറവൂരിൽ നിന്ന് വേർതിരിച്ച് അറിയാനാണ് ഇവിടം തെക്കൻ പറവൂർ എന്നറിയപ്പെട്ടത്. ചെറിയ പറവൂർ എന്നാണ് ജൊർണാദയിൽ ഈ സ്ഥലം രേഖപ്പെടുത്തിയിരിക്കുന്നത്.
  • 1654ൽ ഈ പ്രദേശം കൊച്ചി രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
സിറോ-മലബാർ;
സമ്മിശ്രം
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
പാല പാല, കോട്ടയം തോമാശ്ലീഹ
  • 16ാം നൂറ്റാണ്ടിൽ പാല ഭരിച്ചിരുന്നത് ഞാമക്കാട്ട് കൈമൾമാർ ആയിരുന്നു. തെക്കുംകൂർ രാജ്യവുമായി സഖ്യത്തിൽ കഴിഞ്ഞിരുന്ന നാടുവാഴികൾ ആയിരുന്നു ഇവർ.
  • 1654ൽ ഈ പ്രദേശം തെക്കുംകൂർ രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
  • 1751ൽ ഈ പള്ളി തീപിടിച്ച് നശിച്ചു കിടക്കുകയായിരുന്നു എന്ന് ഡൂപെറോൺ രേഖപ്പെടുത്തുന്നുണ്ട്.
  • 18ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ഇവിടെ ഒരു സെമിനാരി പ്രവർത്തിച്ചിരുന്നു.
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
പാലയൂർ (പാലൂർ) ചാവക്കാട്, തൃശ്ശൂർ തോമാശ്ലീഹ;
കുര്യാക്കോസ് സഹദ
  • തോമാശ്ലീഹാ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഏഴരപള്ളികളിൽ ഒന്നായി ഇത് പരമ്പരാഗതമായി എണ്ണപ്പെടുന്നു. പ്രദേശത്ത് ഒരു ക്ഷേത്രം നിലനിന്നിരുന്നതായും അവിടത്തെ ബ്രാഹ്മണർ ക്രിസ്തുമതം സ്വീകരിച്ചതോടെ ക്ഷേത്രം പള്ളിയായി രൂപാന്തരപ്പെടുകയായിരുന്നു എന്നും പാരമ്പര്യവും ഉണ്ട്.
  • പ്രമുഖമായ ഒരു യഹൂദ ആവാസ കേന്ദ്രം കൂടിയായിരുന്നു പാലയൂർ.
  • 16ാം നൂറ്റാണ്ടിൽ സാമൂതിരിയുടെ രാജ്യത്ത് നിലനിന്നിരുന്ന നാല് നസ്രാണി പള്ളികളിൽ ഏറ്റവും പ്രമുഖം. അക്കാലത്ത് തന്നെ ഇത് ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമായിരുന്നു എന്ന് ചരിത്ര സാക്ഷ്യങ്ങൾ ഉണ്ട്.
  • 1504ൽ ഇന്ത്യയിലെ നാല്‌ പൗരസ്‌ത്യ സുറിയാനി ബിഷപ്പുമാരായ യഹ്ബല്ലാഹ, ദനഹാ, യാക്കോബ്‌ ആബൂന, തോമാ എന്നിവർ അയച്ച കത്തിൽ മലബാർ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ക്രൈസ്തവ കേന്ദ്രങ്ങളിൽ ഒന്നായി പാലൂർ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
  • 17ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ജിയാക്കോമോ ഫെനീച്ചിയോ എന്ന് ഇറ്റാലിയൻ ക്രൈസ്തവ മതപ്രചാരകന്റെ നേതൃത്വത്തിൽ ഈ പള്ളി പുനർനിർമ്മിച്ചിരുന്നു. 300 വർഷം പഴക്കം അവകാശപ്പെട്ടിരുന്നതും തടികൊണ്ട് നിർമ്മിച്ചതുമായ പള്ളിക്കെട്ടിടം ആയിരുന്നു അതിനു മുൻപ് നിലനിന്നിരുന്നത്.
  • പള്ളിയുടെ സ്വത്ത് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ മൂന്നു ചെമ്പോലകൾ നിലവിലുണ്ട്.
  • ടിപ്പുസുൽത്താന്റെ അധിനിവേശ കാലത്ത് ഈ പള്ളി ആക്രമിക്കപ്പെടുകയും തകർക്കപ്പെടുകയും പ്രദേശവാസികളിൽ വലിയ ഭാഗം ഇവിടം വിട്ട് ഓടിപ്പോവുകയും ചെയ്തു. ടിപ്പുവിന്റെ പിൻവാങ്ങലിനു ശേഷം പ്രദേശത്തേക്ക് സുറിയാനി ക്രിസ്ത്യാനികൾ മടങ്ങിവരാൻ ആരംഭിച്ചു.
സിറോ-മലബാർ;
സമ്മിശ്രം
ഫെനീച്ചിയോ,
റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
പിറവം പിറവം, എറണാകുളം കന്യകാമറിയം;
മൂന്ന് രാജാക്കന്മാർ
  • 16ാം നൂറ്റാണ്ടിൽ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു പിറവം.
  • 19ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെ പുത്തങ്കൂർ-പഴയകൂർ വിഭാഗങ്ങളുടെ സംയുക്ത നിയന്ത്രണത്തിൽ ആയിരുന്നു ഈ പള്ളി. 1817ൽ കേണൽ മൺറോയുടെ നിർദ്ദേശപ്രകാരം നടന്ന പട്ടാള ഇടപെടൽ വഴിയാണ് പള്ളി പുത്തങ്കൂർ പക്ഷത്തിന് മാത്രമായി ലഭിച്ചത്.
ഓർത്തഡോക്സ്; ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
പുത്തഞ്ചിറ പുത്തഞ്ചിറ, തൃശ്ശൂർ കന്യകാമറിയം
  • ഫ്രാൻസിസ്കോ റോസ് 1604ൽ രേഖപ്പെടുത്തിയിരിക്കുന്ന Xeregate അമോലോത്ഭവ നാഥയുടെ പള്ളി ഇതാണെന്ന് അനുമാനിക്കപ്പെടുന്നു. 1654ൽ ജെസ്യൂട്ടുകൾ തയ്യാറാക്കിയ പള്ളികളുടെ പട്ടികയിൽ Chieregati എന്നും സെബസ്ത്യാനിയുടെ ഭൂപടത്തിൽ Ceregate എന്നും രേഖപ്പെടുത്തിയിരിക്കുന്നു.
  • 16ാം നൂറ്റാണ്ടിൽ ചങ്ങരംകോത കൈമൾമാരുടെ ഭരണമേഖലയിൽ ആയിരുന്നു ഈ പള്ളി എന്ന് അനുമാനിക്കപ്പെടുന്നു.
സിറോ-മലബാർ റോസ്,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
പുളിങ്കുന്ന് പുളിങ്കുന്ന്, ആലപ്പുഴ കന്യകാമറിയം
  • 1557ലാണ് പള്ളി സ്ഥാപിതമായത് എന്ന് കരുതപ്പെടുന്നു.
  • 16ാം നൂറ്റാണ്ടിൽ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു പുളിങ്കുന്ന്.
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
പുറക്കാട് (ചെമ്പകശ്ശേരി) പുറക്കാട്, ആലപ്പുഴ മാർ സ്ലീവാ
  • 16ാം നൂറ്റാണ്ടിൽ ചെമ്പകശ്ശേരി നമ്പ്യാതിരിമാർ എന്ന ബ്രാഹ്മണ രാജകുടുംബം ഭരിച്ചിരുന്ന പുറക്കാട് രാജ്യത്തിലായിരുന്നു ഈ പള്ളി. രാജാവ് തന്നെ മുൻകൈയെടുത്ത് നിർമ്മിച്ചതാണ് ഇത്. വടക്കുംകൂർ രാജ്യവുമായുള്ള യുദ്ധത്തിൽ ഉണ്ടായ വിജയത്തിന് നന്ദി സൂചകമായി പണികഴിപ്പിക്കപ്പെട്ട ഈ പള്ളി ആദ്യം ഈശോസഭാ സന്യാസ സമൂഹത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു.
  • ഒരു പ്രമുഖ തുറമുഖ പട്ടണം ആയിരുന്നു പുറക്കാട്.
സിറോ-മലബാർ ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
മട്ടാഞ്ചേരി കൊച്ചി, എറണാകുളം കന്യകാമറിയം ലത്തീൻ റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
മലയാറ്റൂർ മലയാറ്റൂർ, എറണാകുളം തോമാശ്ലീഹാ
  • 16ാം നൂറ്റാണ്ടിൽതന്നെ ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമായിരുന്നു ഇവിടം.
  • 1654ൽ ഈ പ്രദേശം കൊച്ചി രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
  • 1672ൽ സെബസ്ത്യാനി തയ്യാറാക്കിയ ഭൂപടത്തിൽ മലയാറ്റൂർ മലമുകളിലെ പള്ളിയും രേഖപ്പെടുത്തിയിരിക്കുന്നു.
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
മറ്റം മറ്റം, തൃശ്ശൂർ തോമാശ്ലീഹാ;
കന്യകാമറിയം
  • 16ാം നൂറ്റാണ്ടിൽ സാമൂതിരിയുടെ രാജ്യത്ത് നിലനിന്നിരുന്ന നാല് നസ്രാണി പള്ളികളിൽ ഒന്ന്
സിറോ-മലബാർ റോസ്,
സെബസ്ത്യാനി,
ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
മാരാമൺ മാരാമൺ, പത്തനംതിട്ട നാമധേയ പ്രതിഷ്ഠ ഇല്ല;
കന്യകാമറിയം
  • 1654ൽ ഈ പ്രദേശം ചെങ്ങന്നൂർ നാടുവാഴിയുടെ കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
മാർത്തോമ;
യാക്കോബായ
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
മാവേലിക്കര (പുതിയകാവ്) മാവേലിക്കര, ആലപ്പുഴ കന്യകാമറിയം
  • കരുനാഗപ്പള്ളി (മാറാട്/ Marta) രാജ്യത്തിൻറെ ഭാഗമായിരുന്നു ഈ പ്രദേശം.
  • മാവേലിക്കര, പുതിയകാവ് എന്നീ രണ്ട് അങ്ങാടികൾ സമീപത്ത് ഉണ്ടായിരുന്നതിനാൽ പള്ളിക്ക് രണ്ട് പേരും കൈവന്നു.
ഓർത്തഡോക്സ്;
യാക്കോബായ
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
മുട്ടം ചേർത്തല, ആലപ്പുഴ കന്യകാമറിയം
  • 1654ൽ ഈ പ്രദേശം കൊച്ചി രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
സിറോ-മലബാർ റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
മുട്ടുച്ചിറ മുട്ടുച്ചിറ, കോട്ടയം റൂഹാ ദഖുദിശാ
  • നഗപ്പള്ളി എന്നും ഇവിടം അറിയപ്പെട്ടിരുന്നു
  • പരമ്പരാഗത പൗരസ്ത്യ സുറിയാനി നിലപാടുകാരനായിരുന്ന അർക്കദിയാക്കോൻ പകലോമറ്റം നടയ്ക്കൽ യാക്കോബിന്റെ ആസ്ഥാനം ആയിരുന്നു ഇത്. പഴയ പള്ളിക്കുള്ളിൽ അദ്ദേഹം കബറടക്കപ്പെടുകയും ചെയ്തു.
  • 1654ൽ ഈ പ്രദേശം വടക്കുംകൂർ രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
  • മാർ ആവൂ (യാക്കോബ് ആബൂന), മാർ താന (ദനഹാ) എന്നിവരുടെ കാർമികത്വത്തിൽ പള്ളിയിൽ സ്ലീവാ വെഞ്ചരിക്കപ്പെട്ടതായും ശിമയോൻ മെത്രാപ്പോലീത്തയുടെയും യാക്കോബ് പാതിരിയുടെയും കാർമികത്വത്തിൽ രുദിരക്കുരിശ് (മാർത്തോമാ സ്ലീവാ) മരത്തടി കൊണ്ട് പൊതിഞ്ഞത് വെഞ്ചരിച്ചതായും രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് ശിലാഫലകങ്ങൾ പഴയ പള്ളിക്കുള്ളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
  • പഴയപള്ളിയുടെ ഉള്ളിൽനിന്ന് കല്ലിൽ കൊത്തിയതും പാഹ്ലവി ലിഖിതത്തോട് കൂടിയതുമായ ഒരു പുരാതന പേർഷ്യൻ കുരിശ് (മാർത്തോമാ സ്ലീവാ) കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ക്രി. വ. 7ാം നൂറ്റാണ്ടോളം പഴക്കമുള്ളതാണ് ഇത്. ഇതിലെ പാഹ്ലവി ലിഖിതം ഭാഗികമായ രീതിയിൽ തകർക്കപ്പെട്ട നിലയിലാണ്.
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
മുതലക്കോടം (മറുപുഴ) തൊടുപുഴ, ഇടുക്കി ഗീവർഗ്ഗീസ്
  • ജൊർണാദ തുടങ്ങിയ പുരാതന രേഖകളിൽ Marubuli (മറുപുഴ) എന്നാണ് ഈ പ്രദേശത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.
  • 16ാം നൂറ്റാണ്ടിൽ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
മുളക്കുളം മുളക്കുളം, എറണാകുളം യൂഹാനോൻ ഈഹീദോയോ;
അലെക്സിസ്
  • 16ാം നൂറ്റാണ്ടിന്റെ അവസാനം മലബാറിൽ ഗോവാ മെത്രാപ്പോലീത്ത അലക്സിസ് മെനസിസ് സ്ഥാപിച്ച പള്ളികളിൽ ഒന്ന്. ലത്തീൻ കത്തോലിക്കാ വിശുദ്ധനായ റോമിലെ അലക്സിന്റെ നാമധേയത്തിലാണ് പള്ളി പ്രതിഷ്ഠിക്കപ്പെട്ടത്.
  • 1654ൽ ഈ പ്രദേശം വടക്കുംകൂർ രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
  • പുത്തങ്കൂർ, പഴയകൂർ വിഭാഗങ്ങളുടെ സംയുക്ത നിയന്ത്രണത്തിൽ ആയിരുന്ന പള്ളിയും സ്വത്തുക്കളും 1835ൽ ഇരുവിഭാഗത്തിനുമായി വീതം വെക്കപ്പെട്ടു. പള്ളി പുത്തങ്കൂറ്റുകാർക്ക് ലഭിച്ചു.
  • 1876ൽ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് തൃതിയൻ പള്ളി സന്ദർശിച്ച വേളയിൽ പള്ളിയുടെ നാമധേയ പ്രതിഷ്ഠ അലക്സിൽ നിന്ന് യൂഹോനോൻ ഈഹീദോയോയിലേക്ക് മാറ്റി.
ഓർത്തഡോക്സ്;
യാക്കോബായ;
സമ്മിശ്രം
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
മുളന്തുരുത്തി മുളന്തരുത്തി, എറണാകുളം തോമാശ്ലീഹാ;
  • 16ാം നൂറ്റാണ്ടിൽ ഈ പ്രദേശം കൊച്ചി രാജ്യത്തിന് കീഴിൽ ആയിരുന്നു
  • 18ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെ കന്യകാമറിയത്തിന്റെ നാമധേയത്തിലാണ് പള്ളി നിലനിന്നിരുന്നത്.
ഓർത്തഡോക്സ്;
യാക്കോബായ
റോസ്,
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
മൈലാക്കൊമ്പ് തൊടുപുഴ, ഇടുക്കി തോമാശ്ലീഹ
  • 16ാം നൂറ്റാണ്ടിൽ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.
സിറോ-മലബാർ ഗുവേയ,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
മൈലാപ്പൂർ സെന്റ് തോമസ് മൗണ്ട് പറങ്കിമലൈ, മൈലാപ്പൂർ, ചെന്നൈ പ്രതീക്ഷകളുടെ നമ്മുടെ നാഥ (കന്യകാമറിയം);
തോമാശ്ലീഹാ
  • ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പുരാതന ക്രൈസ്തവ പള്ളികളിൽ ഒന്ന്.
  • കരിങ്കല്ലിൽ കൊത്തിയതും പാഹ്ലവി ലിഖിതത്തോട് കൂടിയതുമായ ഒരു പുരാതന പേർഷ്യൻ കുരിശ് (മാർത്തോമാ സ്ലീവാ) ഇവിടെ നടത്തിയ ഉത്ഖനനത്തിൽ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ക്രി. വ. 7ാം നൂറ്റാണ്ടോളം പഴക്കമുള്ളതാണ് ഇത്.
ലത്തീൻ ഗുവേയ
ലൂസ് പള്ളി മൈലാപ്പൂർ, ചെന്നൈ പ്രകാശത്തിന്റെ നമ്മുടെ നാഥ (കന്യകാമറിയം)
  • ചിന്നമലൈ എന്നാണ് ഇവിടം പ്രദേശികമായി അറിയപ്പെട്ടിരുന്നത്.
  • 1517ൽ മൈലാപ്പൂരിൽ എത്തിയ പോർച്ചുഗീസ് മിഷനറിമാർ പണിത പള്ളി. തമിഴ്നാട്ടിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പഴയ പള്ളികെട്ടിടങ്ങളിൽ ഒന്ന്.
  • തോമാശ്ലീഹാ കൊല്ലപ്പെട്ടത് ഇവിടെവെച്ചാണ് എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു.
  • സ്ഥലത്ത് ഒരു പാറകെട്ടും അവിടെ കല്ലിൽ കൊത്തിയ ഒരു കുരിശും ഉണ്ടായിരുന്നതായി 16ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പ്രത്യേക അവസരങ്ങളിൽ ഈ കുരിശ് രക്തം വിയർത്തിരുന്നതായും അവർ വിവരിക്കുന്നു. ഈ കുരിശ് ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
ലത്തീൻ
സാന്തോം ബസിലിക്ക മൈലാപ്പൂർ, ചെന്നൈ തോമാശ്ലീഹാ
  • തോമാശ്ലീഹായുടേത് എന്ന് വിശ്വസിക്കപ്പെടുന്ന കബറിടം സ്ഥിതി ചെയ്തിരുന്ന ഒരു തീർത്ഥാടന കേന്ദ്രമായിരുന്നു 16ാം നൂറ്റാണ്ടിൽ ഇവിടം.
  • 1524ൽ ഇവിടെ പോർച്ചുഗീസുകാർ പള്ളി പണികഴിപ്പിച്ചു.
  • നിരവധി സൈനിക ആക്രമണങ്ങൾ വിധേയമായ ഈ പള്ളി ആധുനിക നിലയിൽ പുനർനിർമ്മിച്ചത് ബ്രിട്ടീഷുകാർ ആണ്.
  • തോമാശ്ലീഹായുടേത് എന്ന് കരുതപ്പെടുന്ന കബറിടം ഇവിടെ സംരക്ഷിക്കപ്പെടുന്നു.
ലത്തീൻ
രാമപുരം രാമപുരം, കോട്ടയം
  1. അഗസ്തീനോസ്
  2. കന്യകാമറിയം
  • ചാരത്തനാരാട്ട് എന്നും ഇവിടം അറിയപ്പെട്ടിരുന്നു.
  • രാമപുരത്ത് അഗസ്തീനോസ്, കന്യകാമറിയം എന്നിവരുടെ നാമധേയത്തിൽ രണ്ട് പള്ളികൾ നിലവിലുണ്ട്
  • 16ാം നൂറ്റാണ്ടിന്റെ അവസാനം മലബാറിൽ ഗോവാ മെത്രാപ്പോലീത്ത അലക്സിസ് മെനെസിസ് സ്ഥാപിച്ച പള്ളികളിൽ ഒന്നാണ് രാമപുരം അഗസ്തീനോസ് പള്ളി. മെനെസിസിന്റെ നിർദ്ദേശപ്രകാരം പ്രദേശത്തെ മലയരയ വിഭാഗത്തിൻറെ ഇടയിലുള്ള മതപരിവർത്തന ശ്രമങ്ങളുടെ ഭാഗമായാണ് ഈ പള്ളി സ്ഥാപിതമായത്.
  • 16ാം നൂറ്റാണ്ടിൽ ഈ പ്രദേശം കടനാട് നാടുവാഴിയുടെ ഭരണത്തിൻ കീഴിലായിരുന്നു എന്ന് ജൊർണാദ വ്യക്തമാക്കുന്നു.
  • 1654ൽ ഈ പ്രദേശം വടക്കുംകൂർ രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
സിറോ-മലബാർ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
വടകര വടകര, കൂത്താട്ടുകുളം, എറണാകുളം സ്നാപക യോഹന്നാൻ
  • 1654ൽ ഈ പ്രദേശം വടക്കുംകൂർ രാജ്യത്തിന് കീഴിലായിരുന്നു എന്ന് ജെസ്യൂട്ടുകളുടെ പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
ഓർത്തഡോക്‌സ്;
യാക്കോബായ;
സമ്മിശ്രം
ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
വെളയനാട് വെളയനാട്, തൃശ്ശൂർ കന്യകാമറിയം
  • 1654ൽ ഈ പ്രദേശം കൊച്ചി രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു പള്ളിപ്പട്ടിക വ്യക്തമാക്കുന്നു.
സിറോ-മലബാർ റോസ്,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
വൈപ്പിൻ കൊച്ചി, എറണാകുളം കന്യകാമറിയം
  • ഫ്രാൻസിസ്കൻ സന്യാസമൂഹത്തിന്റെ നിയന്ത്രണത്തിൽ ഉള്ള പള്ളി ആയിരുന്നു ഇത്.
ലത്തീൻ ഗുവേയ,
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്

പതിനേഴാം നൂറ്റാണ്ട്

പള്ളികളുടെ പട്ടിക അക്ഷരമാല ക്രമത്തിൽ
പേര് പള്ളി ചിത്രം സ്ഥാനം മദ്ധ്യസ്ഥൻ ചരിത്രം സഭാബന്ധം വിവരണങ്ങൾ
അമ്പഴക്കാട് അമ്പഴക്കാട്, തൃശ്ശൂർ കന്യകാമറിയം സിറോ-മലബാർ സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
അർത്തുങ്കൽ അർത്തുങ്കൽ, ആലപ്പുഴ അന്ത്രയോസ് ലത്തീൻ സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ഇടപ്പള്ളി ഇടപ്പള്ളി, എറണാകുളം
  1. ഗീവർഗ്ഗീസ്;
    കന്യകാമറിയം.
  2. പത്രോസ്, പൗലോസ്
  • തോമാശ്ലീഹായുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ഏഴരപള്ളികളിൽ ഒന്നായി ഇതിനെ എണ്ണുന്ന പുരാതനരേഖകൾ ഉണ്ട്.
  • ഇവിടുത്തെ പഴയ ഗീവർഗീസ് പള്ളി മുൻപ് കന്യകാമറിയത്തിന്റെ നാമധേയത്തിൽ ആയിരുന്നു എന്ന് കരുതപ്പെടുന്നു.
  • സമൂതിരിയോട് സഖ്യത്തിൽ കഴിഞ്ഞിരുന്ന ഒരു നാട്ടുരാജ്യമായിരുന്നു 16ാം നൂറ്റാണ്ടിൽ ഇടപ്പള്ളി.
  • 17ാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂർ-അങ്കമാലി പദ്രുവാദോ മെത്രാപ്പോലീത്തയുടെ അംഗീകാരത്തോടെ ഇടപ്പള്ളി കേന്ദ്രമാക്കി 'മാർത്തോമായുടെ സമൂഹം' എന്ന പേരിൽ നസ്രാണികളുടെ ഒരു സന്യാസ സമൂഹം രൂപമെടുത്തിരുന്നു.
  • കൂനൻ കുരിശ് സത്യത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ഇവിടം ചരിത്രപ്രസിദ്ധമായ ഏതാനും പള്ളിയോഗങ്ങൾക്കും വേദിയായിട്ടുണ്ട്
  • 17ാം നൂറ്റാണ്ടുമുതൽ എങ്കിലും ഇവിടെ പത്രോസ്, പൗലോസ് എന്നീ ശ്ലീഹന്മാരുടെ നാമധേയത്തിലും ഗീവർഗ്ഗീസിന്റെ നാമധേയത്തിലുമായി രണ്ട് പഴയ പള്ളികൾ നിലനിന്നുവരുന്നു.
  • പഴയ വാസ്തു കലാശൈലിയിൽ മുഖവാരമില്ലാതെ നിലനിൽക്കുന്ന ഏതാനും കേരളീയ ക്രൈസ്തവ പള്ളികളിൽ ഒന്നാണ് ഇവിടുത്തെ പഴയ ഗീവർഗീസ് പള്ളി
സിറോ-മലബാർ സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ഉഴവൂർ ഉഴവൂർ, കോട്ടയം സ്തേഫാനോസ് സിറോ-മലബാർ (ക്നാനായ) സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
എറണാകുളം (അഞ്ചുകൈമൾ) മറൈൻഡ്രൈവ്, കൊച്ചി, എറണാകുളം കന്യകാമറിയം സിറോ-മലബാർ സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ഒല്ലൂർ ഒല്ലൂർ, തൃശ്ശൂർ അന്തോണീസ് സിറോ-മലബാർ സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ഓമല്ലൂർ ഓമല്ലൂർ, പത്തനംതിട്ട കന്യകാമറിയം യാക്കോബായ സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കരിങ്ങാച്ചിറ കരിങ്ങാച്ചിറ, എറണാകുളം കന്യകാമറിയം യാക്കോബായ;
സമ്മിശ്രം
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കല്ലിശ്ശേരി കല്ലിശ്ശേരി, ചെങ്ങന്നൂർ, ആലപ്പുഴ കന്യകാമറിയം യാക്കോബായ (ക്നാനായ) സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കുടവെച്ചൂർ കുടവെച്ചൂർ, കുമരകം, കോട്ടയം കന്യകാമറിയം സിറോ-മലബാർ സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കുറുപ്പംപടി കുറുപ്പംപടി, പെരുമ്പാവൂർ, എറണാകുളം കന്യകാമറിയം യാക്കോബായ സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കൊരട്ടി കൊരട്ടി, തൃശ്ശൂർ കന്യകാമറിയം
  • ജൊർണാദയിൽ കൊരട്ടി പ്രദേശത്തെപറ്റിയും അവിടത്തെ കൈമളിനെ പറ്റിയും പരാമർശം ഉണ്ട് എങ്കിലും പള്ളിയെപ്പറ്റി രേഖപ്പെടുത്തിയിട്ടില്ല.
  • ജെസ്യൂട്ടുകൾ 1654ൽ തയ്യാറാക്കിയ പള്ളികളുടെ പട്ടികയിൽ കൊരട്ടി പള്ളി കൊരട്ടി കൈമളിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്താണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.||സിറോ-മലബാർ||സെബസ്ത്യാനി,
    റോളിനി,
    ഡൂപെറോൺ,
    പൗളീനോസ്
കോതനല്ലൂർ കോതനല്ലൂർ ഗെർവാസീസ്, പ്രോത്താസീസ്
സാപോർ, അപ്രോത്ത്
  • സാപോർ, അപ്രോത്ത് എന്നീ പേർഷ്യൻ ക്രൈസ്തവ ആചാര്യന്മാരാൽ ക്രി. വ. 825ൽ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെടുന്നു.
  • 16ാം നൂറ്റാണ്ടിൽ പരമ്പരാഗത പൗരസ്ത്യ സുറിയാനി നിലപാടുകാരനായിരുന്ന അർക്കദിയാക്കോൻ യാക്കോബിന്റെ സ്വാധീനമേഖലകളിൽ ഒന്നായിരുന്നു ഇത്
  • 1599ലെ ഉദയംപേരൂർ സൂനഹദോസ് തീരുമാനത്തെ തുടർന്ന് സകല വിശുദ്ധരുടേയും നാമധേയത്തിലേക്കും തുടർന്ന് ഗെർവാസീസ് പ്രോത്താസീസ് എന്നിവരുടെ നാമധേയത്തിലേക്കും പള്ളി മാറ്റപ്പെട്ടു.
സിറോ-മലബാർ ജെസ്യൂട്ട് (1654),
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
കോതമംഗലം ചെറിയപള്ളി കോതമംഗലം തോമാശ്ലീഹ യാക്കോബായ

റോളിനി,
ഡൂപെറോൺ,
പൗളീനോസ്

ചാലക്കുടി ചാലക്കുടി, തൃശ്ശൂർ കന്യകാമറിയം സിറോ-മലബാർ സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ചേർപ്പുങ്കൽ ചേർപ്പുങ്കൽ, പാലാ, കോട്ടയം മാർ സ്ലീവാ സിറോ-മലബാർ സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
പള്ളിക്കര പള്ളിക്കര, എറണാകുളം കന്യകാമറിയം യാക്കോബായ;
സമ്മിശ്രം
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
പുന്നത്തുറ പുന്നത്തുറ, കോട്ടയം കന്യകാമറിയം സിറോ-മലബാർ (ക്നാനായ);
സിറോ-മലബാർ (സമ്മിശ്രം)
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
ഭരണങ്ങാനം (ആനക്കല്ലിങ്കൽ) ഭരണങ്ങാനം, കോട്ടയം കന്യകാമറിയം സിറോ-മലബാർ സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
മഞ്ഞപ്ര മഞ്ഞപ്ര, അങ്കമാലി, എറണാകുളം മാർ സ്ലീവാ സിറോ-മലബാർ;

സമ്മിശ്രം

സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
മണർകാട് മണർകാട്, എറണാകുളം കന്യകാമറിയം യാക്കോബായ സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
മാമ്മലശ്ശേരി മാമ്മലശ്ശേരി, പിറവം, എറണാകുളം മിഖായേൽ ഓർത്തഡോക്സ്;
യാക്കോബായ
സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
മൂഴിക്കുളം മൂഴിക്കുളം, അങ്കമാലി, എറണാകുളം കന്യകാമറിയം സിറോ-മലബാർ സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
വാടയാർ വാടയാർ, വൈക്കം, കോട്ടയം ഉണ്ണീശോ സിറോ-മലബാർ സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
വെൺമണി വെൺമണി, ചെങ്ങന്നൂർ, ആലപ്പുഴ കന്യകാമറിയം ഓർത്തഡോക്‌സ്;
യാക്കോബായ
റോളിനി,
ഡൂപെറോൺ,
പൗളീനോസ്
വേന്തുരുത്തി വേന്തുരുത്തി, എറണാകുളം കന്യകാമറിയം ലത്തീൻ സെബസ്ത്യാനി,
റോളിനി,
ഡൂപെറോൺ,
പൗളീനോസ്

പതിനെട്ടാം നൂറ്റാണ്ട്

പൗളിനോസ് പാതിരി 1794ൽ പ്രസിദ്ധീകരിച്ച ദക്ഷിണേന്ത്യയുടെ ഭൂപടം. ഇതിൽ മലബാറിലെ പള്ളികൾ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു.

അവലംബം

പ്രാഥമിക സ്രോതസ്സുകൾ

പ്രധാന ഗ്രന്ഥങ്ങൾ

  • ഗുവേയ, അന്തോണിയോ (1606). Jornada do Arcebispo de Goa Dom Frey Aleixo de Menezes Primaz da India Oriental, Religioso da Orden de S. Agostino (in പോർച്ചുഗീസ്). Coimbra: Officina de Diogo Gomez.
    • മേലെക്കണ്ടത്തിൽ, പയസ്, ed. (2003). ഡോം അലെക്സിസ് ഡി മെനെസിസിന്റെ ജോർനാദ (in ഇംഗ്ലീഷ്). Translated by മേലേക്കണ്ടത്തിൽ, പയസ്. കൊച്ചി: L. R. C. Publications. ISBN 9788188979004.
  • Nomi di Terre e Villagi dove stanno le Chiese delli Christiani di S. Tomaso Apostolo nell' Indie Orientali (പൂർവ്വ ഇന്ത്യയിലെ സെൻ്റ് തോമസ് അപ്പോസ്തോലൻ്റെ ക്രിസ്ത്യാനികളുടെ പള്ളികൾ നിലകൊള്ളുന്ന സ്ഥലങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകൾ); APF, SOCG, 233, ff. 279-280 (കൂത്തുർ 2008, പുറം. 117-118 അനുബന്ധം 4ൽ ഉദ്ധരിച്ചിരിക്കുന്നത്). ARSJ, Goa, 68, f. 64-65 (1654).
  • സെബസ്ത്യാനി, ജ്യൂസെപ്പെ മറിയ. ജ്യൂസെപ്പെ മറിയാ സെബസ്ത്യാനിയുടെ മലബാറിലേക്കുള്ള ഒന്നാമത്തെയും രണ്ടാമത്തെയും യാത്രാ വിവരണങ്ങൾ (in ഇറ്റാലിയൻ).
  • റോളിൻ, ജൊഹാന്നസ് ഫാക്കുൻഡോ (1745). Historia ecclesiae malabaricae. Rome: ex typographia Hieronymi Mainardi. p. 427-429.{{cite book}}: CS1 maint: numeric names: authors list (link)
  • ഡൂപെറോൺ, ആൻക്വെറ്റിൽ എബ്രഹാം ഹൈയസിന്ത് (1771). Zend Avesta (in ഫ്രഞ്ച്). Vol. I. N.M. Tilliard. p. clxxxv.{{cite book}}: CS1 maint: numeric names: authors list (link)
  • പൗളീനോസ്, ബർത്തലോമിയോ (1794). India Orientalis Christiana'. Typis Salomonianis. p. 267, ഭൂപടം.{{cite book}}: CS1 maint: numeric names: authors list (link)

മറ്റുള്ളവ

  • ജോസെഫൂസ് സൈമൊണിയൂസ് അസ്സേമാനി (ed.). പാത്രിയാർക്കീസ് മാർ ഏലിയാ 5ാമന് മാർ തോമാ, മാർ യാഹ്ബല്ലാഹാ, മാർ യാക്കോവ്, മാർ ദെനഹാ എന്നിവർ അയച്ച കത്ത്. Bibliotheca Orientalis Clementino Vaticana. Vol. III/1 (1725 ed.). Rome: Sacrae Congregationis de Propaganda Fide. pp. 589–99.
  • ഫ്രാൻസിസ്കോ ദിവന്നൈഷ്യോ (1578). Josephus Wicki (ed.). Relatio P. Francisci Dionysii S. I. De Christianis S. Thomae Cocini 4 Ianuarii 1578. Documenta Indica XI (1577–1580) (1970 ed.). Rome: Institutum Historicum Societatis Iesu. pp. 131–43.
  • da Cunha Rivara, ed. (1992) [1862]. ഉദയംപേരൂർ സൂനഹദോസിന്റെ നടപടികൾ. Archivo Portuguez-Oriental, Fasciculo 4o que contem os Concilios de Goa e o Synodo de Diamper. Nova-Goa: Imprensa Nacional. Reprint: New Delhi: Asian Educational Services. pp. 283–556.

ദ്വിതീയ സ്രോതസ്സുകൾ

  • കൂത്തുർ, കുര്യൻ ജേക്കബ് (2008). The Efforts for Reconciliation, with a Reference to the Origin of Ecclesial Divisions after the 'Coonan' Cross Revolution (1653-1665)‎. റോം: Pontificia Universitas Gregoriana.
  • MacKenzie, Gordon Thomson (1901). Christianity in Travancore. Travancore Government Press. p. 11. ISBN 9781230341651.